twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിനെതിരെ വ്യാജ പ്രചരണം; വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരും കുടുങ്ങും!

    By Aswini
    |

    സിനിമാഭിനയത്തിനൊപ്പം സാമൂഹ്യ പ്രശ്‌നങ്ങളിലും നിരന്തരം ഇടപെടുന്ന മഞ്ജു വാര്യരെ വിമര്‍ശിക്കാനും ആളുകള്‍ പലപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ കണ്ടു പിടിക്കാറുണ്ട്. അങ്ങനെ അടുത്തിടെ പ്രചരിച്ചത് ഒരു പ്രണയ ഗോസിപ്പാണ്. ഒരു പരസ്യ സംവിധായകനുമായി മഞ്ജു പ്രണയത്തിലാണെന്ന വാര്‍ത്തയ്‌ക്കൊപ്പം മഞ്ജുവിന്റേതല്ലാത്ത വാട്‌സ്ആപ്പ് മെസേജും വാര്‍ത്തയ്‌ക്കൊപ്പം പ്രചരിച്ചു.

    എന്നാല്‍ തനിക്കെതിരെ പ്രചരിയ്ക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ മഞ്ജു കേന്ദ്ര- സംസ്ഥാന ആഭ്യന്തരവകുപ്പിനെ സമീപിയ്ക്കുകയാണ്. വ്യാജ വാര്‍ത്ത പ്രചരിച്ചതിന്റെ ഉറവിടം കണ്ടെക്കാന്‍ സൈബര്‍ പൊലീസിന് അത്ര വലിയ പ്രയാസമൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല. വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരുമൊക്കെ കുടുങ്ങും. വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാതെ അതേറ്റുപിടിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലും പരാതി നല്‍കും.

    മഞ്ജുവിന്റെ ആദ്യ കാലം

    മഞ്ജുവിനെതിരെ വ്യാജ പ്രചരണം; വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരും കുടുങ്ങും!

    16 ആം വയസ്സില്‍ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്റെ വെള്ളിത്തിരാ പ്രവേശം. പ്രായയത്തില്‍ മുതിര്‍ന്ന പക്വതയോടുള്ള അഭിനയമാണ് പിന്നീടുള്ള ചിത്രങ്ങളില്‍ പ്രേക്ഷകര്‍ കണ്ടത്. സല്ലാപം, ഈ പുഴയും കടന്ന്, തൂവല്‍കൊട്ടാരം, കളിയാട്ടം, കൃഷ്ണകുടിയില്‍ ഒരു പ്രണയകാലത്ത്, ദയ, സമ്മര്‍ ഇന്‍ ബദ്‌ലേഹേം, കന്മദം, ആറാം തമ്പുരാന്‍, പത്രം.. അങ്ങനെ മഞ്ജു അഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി. കണ്ണെഴുതിപ്പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

    വിവാഹവും ഇടവേളയും

    മഞ്ജുവിനെതിരെ വ്യാജ പ്രചരണം; വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരും കുടുങ്ങും!

    അഭിനയത്തിനിടെ ദിലീപുമായി പ്രണയത്തിലായ മഞ്ജു 1995 ല്‍ നടനെ വിവാഹം ചെയ്തു. വിവാഹത്തോടെ ഇന്റസ്ട്രിയില്‍ നിന്നും വിട്ടുനിന്നു. ഇടവേളയില്‍ ഡാന്‍സും കാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നെങ്കിലും മഞ്ജു ക്യാമറയ്ക്ക് മുന്നില്‍ വന്നിരുന്നില്ല.

    തിരിച്ചുവരവ്

    മഞ്ജുവിനെതിരെ വ്യാജ പ്രചരണം; വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരും കുടുങ്ങും!

    14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നൃത്തത്തിലൂടെയാണ് മഞ്ജു തിരിച്ചുവന്നത്. പിന്നീട് ജ്വല്ലറി പരസ്യത്തില്‍ അമിതാഭ് ബച്ചനൊപ്പം അഭിനയിച്ചു. അതിന് ശേഷമാണ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രം മികച്ച വിജയം നേടി. അതിന് ശേഷം സെലക്ടീവായ മഞ്ജു തിരഞ്ഞെടുത്ത ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചു.

    സാമൂഹ്യ പ്രവര്‍ത്തനം

    മഞ്ജുവിനെതിരെ വ്യാജ പ്രചരണം; വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരും കുടുങ്ങും!

    തിരിച്ചുവരവില്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മഞ്ജു തന്റെ നൃത്തവും മുന്നോട്ട് കൊണ്ടു പോയി. അതിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായ മഞ്ജു സര്‍ക്കാറിന്റെ ഒത്തിരി പരിപാടികളില്‍ അംബാസിഡറുമായി വ്യക്തിപരമായും മഞ്ജു പലര്‍ക്കും സഹായത്തിന്റെ കരങ്ങളുമായെത്തി. 70 ലക്ഷം രൂപയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മഞ്ജു ഒരു വര്‍ഷം മാറ്റിവയ്ക്കുന്നത്.

    സ്വകാര്യ ജീവിതം സ്വകാര്യം

    മഞ്ജുവിനെതിരെ വ്യാജ പ്രചരണം; വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരും കുടുങ്ങും!

    സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രവൃത്തിക്കുമ്പോഴും, സിനിമയില്‍ വീണ്ടും സജീവമാകുമ്പോഴും മഞ്ജു തന്നെ സംബന്ധിച്ച വ്യക്തിപരമായ കാര്യങ്ങള്‍ വളരെ സ്വകാര്യമായി തന്നെ സൂക്ഷിച്ചു. വിവാഹ ശേഷം 14 വര്‍ഷം സിനിമയില്‍ നിന്ന് വിട്ടു നിന്നതിനെ കുറിച്ചും, അതിന് ശേഷം തിരിച്ചുവന്നതിനെ കുറിച്ചും ഇതുവരെ മഞ്ജു പ്രതികരിച്ചിട്ടില്ല. അത്തരം കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനാണ് മഞ്ജുവിന് താത്പര്യം. പക്ഷെ അപ്പോഴും അതേപ്പര്‌റി ഗോസിപ്പുകള്‍ വന്നിരുന്നു.

    ഇപ്പോള്‍ പ്രചരിയ്ക്കുന്ന വാര്‍ത്തയും ഗോസിപ്പും

    മഞ്ജുവിനെതിരെ വ്യാജ പ്രചരണം; വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരും കുടുങ്ങും!

    ഇപ്പോള്‍ യാതൊരു ആവശ്യവുമില്ലാതെയാണ് ആരോ നടിയുടെ പേരില്‍ പ്രണയ ഗോസിപ്പുകള്‍ പ്രചരിപ്പിച്ചിരിയ്ക്കുന്നത്. ആദ്യമൊന്നും വിഷയത്തില്‍ പ്രതികരിച്ചില്ലെങ്കിലും, വിഷയം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് നടി പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. തനിക്കെതിരെ പ്രചരിയ്ക്കുന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ മഞ്ജു കേന്ദ്ര- സംസ്ഥാന ആഭ്യന്തര വകുപ്പിനെ സമീപിയ്ക്കുകയാണ്. വാര്‍ത്ത ഉണ്ടാക്കിയവരും കൊടുത്തവരും അയച്ചവരുമൊക്കെ കുടുങ്ങും. വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കാതെ അതേറ്റുപിടിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിലും പരാതി നല്‍കും.

    English summary
    Manju Warrier move to cyber cell against the fake news about her
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X