മഞ്ജു സന്തോഷത്തില്‍; ഹൗ ഓള്‍ഡ് ആര്‍ യു തീര്‍ന്നു
മഞ്ജു വാര്യര്‍ വലിയ സന്തോഷത്തിലാണ്. 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയതിന്റെ മാത്രമല്ല ഈ സന്തോഷം. തിരിച്ചുവരവിലെ ആദ്യ സംരംഭം പൂര്‍ത്തിയാക്കിയിരിക്കുന്നു.
മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീനുകള്‍ മെയ് ആദ്യവാരത്തില്‍ ദില്ലിയില്‍ വച്ചാണത്രെ ഷൂട്ട് ചെയ്തത്.
ദില്ലിയിലെ രാജ്ഭവനില്‍ വച്ചായിരുന്നു ക്ലൈമാക്‌സ് സീനിന്റെ ചിത്രീകരണം. സിനിമയുടെ അവസാന സീനുകള്‍ ഷൂട്ട് ചെയ്തത് മെയ് അഞ്ചിന് ജയ്പൂര്‍ പാലസില്‍ വച്ചാണെന്നും പറയുന്നു. ഇപ്പോള്‍ വിസ്മയ മാക്‌സ് സ്റ്റുഡിയോയില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണത്രെ.
ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ വിശേഷങ്ങളറിയാം

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷം പകര്‍ന്ന വാര്‍ത്തയായിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. 14 വര്‍ഷത്തെ ഇടവേള മഞ്ജുവിന് മലയാള സിനിമയില്‍ ഒരു അപരിചിതത്വവും സൃഷ്ടിച്ചിരുന്നില്ല.

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
സിനിമയിലെ പുന:പ്രവേശമാണോ ദിലീപ്-മഞ്ജു ബന്ധം തകര്‍ത്തത്...? അതോ കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളാണോ മഞ്ജുവിനെ സിനിമയിലേക്ക് തിരികെ എത്തിച്ചത്. കൃത്യമായ ഉത്തരം ഇതിന് ഇപ്പോഴും കിട്ടിയിട്ടില്ല.

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
മഞ്ജു സിനിമയിലേക്ക് വരുന്നു എന്ന് കേട്ടത് മുതല്‍ അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നു. രഞ്ജിത്തിന്റെ മോഹന്‍ ലാല്‍ ചിത്രത്തില്‍ മഞ്ജു അഭിനയിക്കുന്നു എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും ആ സിനിമ തന്നെ ഉപേക്ഷിക്കപ്പെട്ടു. ഇങ്ങനെ പ്രതിബന്ധങ്ങള്‍ പലതായിരുന്നു.

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
നിരുപമ രാജീവ് എന്ന യുഡി ക്ളര്‍ക്കിന്റെ വേഷമാണ് മഞ്ജുവിന് ഹൗ ഓര്‍ഡ് ആര്‍ യുവില്‍.

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
'ഐ ആം ജസ്റ്റ് തേര്‍ട്ടി സിക്‌സ്'... സിനിമയുടെ ടീസറിലെ മഞ്ജുവിന്റെ ഡയലോഗ് ഇതിനകം തന്നെ ഹിറ്റ് ആയിക്കഴിഞ്ഞു.

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
മഞ്ജുവിന്റെ നിരുപമ രാജീവ് എന്ന കഥാപാത്രം തന്നെയാണ് സിനിമയുടെ കേന്ദ്ര ബിന്ദു. നിരുപയുടെ ചിന്തകളും പ്രവര്‍ത്തികളും നിശ്ചയ ദാര്‍ഢ്യവും ഒക്കെയാണ് കഥാസന്ദര്‍ഭങ്ങള്‍.

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
കുഞ്ചാക്കോ ബോബന്‍ ആദ്യമായി മഞ്ജു വാര്യയുടെ നയകനാകുന്നു എന്ന പ്രത്യേകതയും ഹൗ ഓള്‍ഡ് ആര്‍ യുവിന് ഉണ്ട്.

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ കുറച്ച് നല്ല സിനിമകള്‍ തന്ന സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. അതേ റോഷന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് മഞ്ജുവിന്റെ തിരിച്ചുവരവിനും കളമൊരുക്കിയത്.

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് സിനിമയുടെ നിര്‍മ്മാണം.

മഞ്ജു സന്തോഷത്തില്‍; ഹൗ ഓര്‍ഡ് ആര്‍ യു തീര്‍ന്നു
മെയ് 15 സിനിമ റിലീസ് ചെയ്യുമെന്നാണ് ആദ്യം വാര്‍ത്തകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരാഴ്ച കൂടി കഴിഞ്ഞ് മെയ് 23 നായിരിക്കും ചിത്രം തീയേറ്ററുകളില്‍ എത്തുക എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.


Click it and Unblock the Notifications