മഞ്ഞുമലയിൽ മഞ്ജുവിന്റെ തല, മുഖത്ത് ചവിട്ടി യാത്രക്കാര്‍, കയറ്റം ഫസ്റ്റ്ലുക്ക് പോസ്റ്റർ
മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം( അഹർ). ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഹിമാലയം മഞ്ഞുമലകളിലൂടെ ട്രക്കിങ്ങ് നടക്കുന്നതാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ. മഞ്ജു തന്നെയാണ് പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
മഞ്ജുവാര്യരെ കൂടാതെ ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയമായ വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

റോട്ടർഡാം ചലച്ചിത്ര മേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ് ദുർഗയ്ക്കും ഈ വർഷത്തെ വെന്നീസ് ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിൽ ഇടം പിടിച്ച ചോലയ്ക്ക് ശേഷം , സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാചലിൽ എത്തിയപ്പോഴായിരുന്നു മഞ്ജുവും സംഘവും കനത്ത മഴയിലും മണ്ണിടിച്ചിലിലും അകപ്പെട്ടത്.


Click it and Unblock the Notifications











