അലൻസിയാർക്കൊപ്പം കിടിലൻ ഡാൻസുമായി മഞ്ജു! പ്രതി പൂവന്‍കോഴിയിലെ ഗാനം പുറത്ത്
ഹൗ ഓൾഡ് ആർ യു വിന് ശേഷം മഞ്ജു വാര്യരും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് പ്രതിപൂവൻ കോഴി. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. അലൻസിയാറും മഞ്ജുവാര്യരുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അലൻസിയാറെ സൈക്കിളിന് പിന്നിൽ ഇരുത്തി സെക്കിൽ ചവിട്ടുന്ന മഞ്ജുവിനെയാണ് പാട്ടിൽ കാണുന്നത്. മഞ്ജുവിന്റെ ഡാൻസ് മറ്റൊരു ഹൈലൈറ്റാണ്.

അനിൽ പനച്ചൂരാന്റെ വരികൾക്ക് വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോപി സുന്ദറാണ്. പി . ജയചന്ദ്രനും അഭയ ഹിരൺമയിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. അഗ്നിജ്വലിക്കുന്ന കണ്ണുകളുമായി നിൽക്കുന്ന മഞ്ജുവായിരുന്നു പോസ്റ്ററിൽ. മാധൂരി എന്ന സെയിൽസ് ഗേളിനെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്.ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.
മഞ്ജുവാര്യറിനോടൊപ്പം അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്


Click it and Unblock the Notifications











