Neeraj madhav: മഞ്ജുവിന് മുന്നിൽ പരാതിയുമായി നീരജ്! ആശ്വാസ വാക്കുകളുമായി താരം, വീഡിയോ കാണാം...

. വിവാഹ സൽക്കാരത്തിനിടയിലാണ് മഞ്ജുവിനു മുന്നിൽ പരാതിയുമായി നീരജ് എത്തിയത്.

ഇപ്പോൾ നവമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം നടൻ നീരജ് മാധവിന്റേയും ദീപ്തിയുടേയും വിവാഹത്തെ കുറിച്ചാണ്. വളരെ ഗംഭീരമായിട്ടാണ് സിനിമ ലോകം വിവാഹവും പിന്നീടുളള സൽക്കാരവും ആഘോഷിച്ചത്. അധികം കണ്ട് പരിചയമില്ലാത്ത രീതിയിലുളള വിവാഹമായിരുന്നു താരത്തിന്റേത്. അത് തന്നെ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ചിരുന്നു. പിന്നീടുണ്ടായിരുന്ന സൽക്കാരത്തിൽ താരം നിറ‍ഞ്ഞാടുകയായിരുന്നു. ഇത്രയും എൻജറ്റിക്കായ ഒരു വരനെ ഇതിനു മുൻപ് കണ്ടിട്ടില്ലെന്നായിരുന്നു സോഷ്യൽ മീഡിയയിലെ സംസാരം.

നീരജിന്റെ വിവാഹം പക്കാ ബ്രഹ്മണ ആചാരം പ്രകാരമുളളതായിരുന്നു. വേളിയ്ക്ക് ശേഷമുളള ബാക്കിയുള്ള ചടങ്ങുകൾക്ക് സിനിമ മേഖലയിൽ നിന്നുളള പ്രമുഖ പങ്കെടുത്തിരുന്നു. ഇതിനു ശേഷം സുഹൃത്തുക്കൾക്ക് വേണ്ടി വിരുന്നു സംഘടിപ്പിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന നിരജ് നടി മഞ്ജുവാര്യരോട് പറയുന്ന പരാതിയാണ്. വിവാഹ സൽക്കാരത്തിനിടയിലാണ് മഞ്ജുവിനു മുന്നിൽ പരാതിയുമായി നീരജ് എത്തിയത്.

 ആരും വന്നില്ല

ആരും വന്നില്ല

വിവാഹ സൽക്കാരത്തിനെത്തിയ മഞ്ജുവിനോട് പബ്ലിക്കായിട്ടാണ് നീരജ് പരാതി പറഞ്ഞത്. മഞ്ജു വേദിയിൽ നിൽക്കുമ്പോഴാണ് സംഭവം. ‘മഞ്ജു ചേച്ചി, ഇവിടെയുള്ള ഒട്ടുമിക്ക ആളുകളും ഇവളുടെ ഇന്‍ഫോ പാര്‍ക്കിലുള്ളവരാണ്. നമ്മുടെ ആളുകളെയൊന്നും കാണുന്നില്ലല്ലോ. എന്നായിരുന്നു താരത്തിന്റെ പരാതി.

 കാത്തിരുന്നു കാണാം

കാത്തിരുന്നു കാണാം

നീരജിന്റെ പരാതി സദസിലുളളരേയും താരത്തിനേയും പൊട്ടിച്ചിരിപ്പിച്ചിരുന്നു. എന്നാൽ ഇതിന് കൃത്യമായ മറുപടിയും മഞ്ജു നൽകിയിരുന്നു. നമ്മുടെ ആളുകൾ ഇപ്പോൾ വരുമെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. നർമ്മത്തിൽ ചാലിച്ചു കൊണ്ടാണ് താരം നീരജിന്റെ പരാതിയ്ക്ക് ഉത്തരം നൽകിയത്. മഞ്ജുവിന്റെ മറുപടിയ്ക്ക് സദസിൽ നിന്ന് കയ്യടിയും കരഘോഷവും ഉണ്ടായിരുന്നു. ഞങ്ങൾ ശബ്ദം കൊണ്ടല്ല കരുത്ത് തെളിയിക്കുന്നതെന്ന് ഉടൻ തന്നെ നിരജ് സദസിലിരുന്നവർക്ക് മറുപടി കൊടുക്കുകയും ചെയ്തു.

 പ്രമുഖർ  പങ്കെടുത്തു

പ്രമുഖർ പങ്കെടുത്തു

നീരജ്- ദീപ്തി വിവാഹം ഒരു അവാർഡ് നിശയ്ക്ക് സമാനമായിരുന്നു. സിനിമ ലോകത്തെ പ്രമുഖർ വിവാഹത്തിനും പിന്നീടുളള സൽക്കാരത്തിനും പങ്കെടുത്തു. മമ്മൂട്ടി, കുഞ്ചാക്കോബോബൻ, അപർണ്ണ ബാലമുരളി, മഞജുവാര്യർ, സണ്ണി വെയിൻ എന്നിവർ പങ്കെടുത്തിയിരുന്നു.നീരജിനും ദീപ്തിക്കും താരം ആശംസ നേർന്നു കൊണ്ടുള്ള സണ്ണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു.

മലയാള സിനിമയിൽ

മലയാള സിനിമയിൽ

ആശാ ശരത്ത് അനൂപ് മേനോൻ, ഭൂമിക എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തിയ ബഡ്ഡി എന്ന സിനിമയിലൂടെ യാണ് നീരജ് സിനിമയില്‍ എത്തിയത് . മോഹന്‍ലാലിന്‍റെ ദൃശ്യമെന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് താരത്തിന്‍റെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രം. പിന്നീട് കൈ നിറയെ ചിത്രങ്ങളായിരുന്നു താരത്തിന്. വളരെ പെട്ടെന്നു തന്നെ യുവതാരനിരയില്‍ ശ്രദ്ധേയനായ താരമായി നീരജ് മാറുകയും ചെയ്തു. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും, എഴുത്തിലും ആലാപനത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നീരജിനെ ആശ്വസിപ്പിച്ച് മഞ്ജു

വേളിയുടെ ചിത്രങ്ങൾ

വേളിയുടെ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X