»   » എന്റെ സിനിമ ഞാന്‍ ടിവിയില്‍ വരുമ്പോള്‍ കാണാറില്ല എന്ന് മഞ്ജു, അതെന്താണെന്ന് അറിയാമോ ?

എന്റെ സിനിമ ഞാന്‍ ടിവിയില്‍ വരുമ്പോള്‍ കാണാറില്ല എന്ന് മഞ്ജു, അതെന്താണെന്ന് അറിയാമോ ?

Posted By: Rohini
Subscribe to Filmibeat Malayalam

സ്വന്തം സിനിമ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കാണുമ്പോഴാണ് തന്റെ തെറ്റുകള്‍ മനസ്സിലാകുന്നത് എന്നും, അടുത്ത ചിത്രത്തില്‍ കുറച്ചുകൂടെ നന്നാക്കാന്‍ ശ്രമിക്കാറുണ്ട് എന്നും പല താരങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ അഭിനയിച്ച ചിത്രം തിയേറ്ററില്‍ പോയി പോലും കാണാത്ത സൂപ്പര്‍താരങ്ങള്‍ മലയാളത്തിലുണ്ട്.

ലേഡി മോഹന്‍ലാല്‍ എന്ന് വിളിച്ചപ്പോള്‍ മഞ്ജു വാര്യരുടെ പ്രതികരണം ?

ഈ വിഷയത്തില്‍ മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യരുടെ കാര്യം എങ്ങനെയാണ് ? അഭിനയിച്ച സിനിമ തിയേറ്ററിലിരുന്ന് കാണുന്നതിന് മഞ്ജുവിന് വലിയ മടിയൊന്നുമില്ല.. എന്നാല്‍ സ്വന്തം സിനിമ ടിവിയില്‍ വരുമ്പോള്‍ നടി കാണില്ലത്രെ..

ഞാന്‍ കാണില്ല..

പണ്ട് അഭിനയിച്ച ചിത്രങ്ങളൊക്കെ ടിവിയില്‍ വരുമ്പോള്‍ കാണാറുണ്ടോ എന്ന് ഒരു അഭിമുഖത്തില്‍ റിമി ടോമി ചോദിച്ചപ്പോഴാണ് മഞ്ജു അത് പറഞ്ഞത്.. ഇല്ല.. എന്റെ സിനിമ ടിവിയില്‍ വന്നാല്‍ ഞാന്‍ ചാനല്‍ മാറ്റും എന്ന്

അതെന്താ കാരണം

സ്വന്തം സിനിമ ടിവിയില്‍ കാണുമ്പോള്‍ മഞ്ജുവിന് ചമ്മലാണത്രെ.. തന്റെ ഒരു സിനിമ പോലും ടിവിയില്‍ വരുമ്പോള്‍ മുഴുവനായി ഇരുന്ന് കാണാറില്ല എന്ന സത്യം മഞ്ജു വാര്യര്‍ വെളിപ്പെടുത്തി.

അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട ചിത്രം

അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട ചിത്രമേതാണെന്ന് ചോദിച്ചപ്പോള്‍ എല്ലാം ഇഷ്ടമാണെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. ആദ്യ ചിത്രമായ സാക്ഷ്യം മുതല്‍ ഏറ്റവുമൊടുവില്‍ അഭിനയിത്ത കെയര്‍ ഓഫ് സൈറ ബാനു വരെ ഓരോ ചിത്രവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് മഞ്ജു പറഞ്ഞു.

സൈറ ബാനു തിയേറ്ററില്‍

മഞ്ജുവിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രമാണ് കെയര്‍ ഓഫ് സൈറ ബാനു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (മാര്‍ച്ച് 17) തിയേറ്ററിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിയ്ക്കുന്നത്. കമലിന്റെ ആമിയിലാണ് അടുത്തതായി മഞ്ജു അഭിനയിക്കുന്നത്.

English summary
Manju Warrier never seen her films in television

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam