Manju: മോഹന്‍ലാൽ ടീസര്‍ പൊളിച്ച്!! അഴകാന നീലി വരും.. റീമിക്സിന് ചുവട് വച്ച് മഞ്ജു; വീഡിയോ കാണാം
ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്
പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു മഞ്ജുവാര്യർ ചിത്രമാണ് മോഹൻലാൽ. ചിത്രത്തിന്റെ പുതിയ ടീസർ പുറത്ത്.1990 കളിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ അഴകാന നീലി വരും' എന്ന ഗാനത്തിന്റെ റീമിക്സ്സിനോടൊപ്പം അടിപ്പാടുന്ന മഞ്ജുവും കൂട്ടരുമാണ് ടീസറിൽ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം നല്‍കിയിരിക്കുന്നത്.

ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ ഇതിനും മുൻപ് പുറത്തിറങ്ങിയ ടീസറിറിനും ഗാനത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ ചിത്രത്തിൽ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ആലപിച്ച ലാലേട്ട എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. സാജിദ് യഹിയ ചിത്രം സംവിധാനം ചെയ്യുന്നത്.
കട്ട മോഹൻലാൽ ആരാധികയായിട്ടാണ് മഞ്ജു ചിത്രത്തിൽ എത്തുന്നത്. മഞ്ജുവാര്യരുടെ ഭർത്താവ് സേതുമാധവൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം റിലീസായ ദിവസം ജനിച്ച മീനുക്കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. വിഷു റിലീസായിട്ടായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ടീസർ കാണാം...


Click it and Unblock the Notifications