മഞ്ജു വാര്യര്‍ക്ക് വേണ്ടി മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തി! മധു വാര്യരുടെ സിനിമയുടെ ടൈറ്റില്‍
നേരത്തെ പറഞ്ഞിരുന്നത് പോലെ വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും ബിജുമേനോനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മലയാളത്തിന്റെ താര രാജാക്കന്മാര്‍ പുറത്തിറക്കി. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ മലയാളികളുടെ സ്വന്തം മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്.
ലളിതം സുന്ദരം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ചുറിയും ഒരുമിച്ചാണ് നിര്‍മിക്കുന്നത് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു വാര്യരും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നത്.

ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളില്‍ ആണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.
വീണ്ടും മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ് ആ പ്രണയ ജോഡി ബിഗ്സ്‌ക്രീനില്‍ വീണ്ടും കാണാനായി. ലാല്‍ ജോസ് സംവിധാനം ചെയ്ത ാ41 എന്ന ചിത്രത്തിന് ശേഷം ബിജു മേനോന്‍ നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസുമൊന്നിച്ച പ്രതി പൂവന്‍കോഴി ആണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.


Click it and Unblock the Notifications