മോഹന്‍ലാലിന്റെ നായികയാവാന്‍ മഞ്ജു വാര്യര്‍ക്ക് ഭാഗ്യമുണ്ടോ? പൃഥ്വിയുടെ ലൂസിഫറിന്റെ വിശേഷങ്ങളിങ്ങനെ..

മോഹന്‍ലാലും മഞ്ജു വാര്യരും മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. നടന്മാരില്‍ താരരാജാവായി മോഹന്‍ലാല്‍ വാഴുമ്പോള്‍ മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്തമാക്കിയാണ് മഞ്ജുവിന്റെ യാത്ര. മുന്‍പ് നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നങ്കിലും ഇനി വരാനിരിക്കുന്ന സിനിമകളുടെ വിശേഷം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

കഴിഞ്ഞ ദിവസങ്ങളില്‍ മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒന്നിച്ചഭിനയിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ലൂസിഫറിലൂടെയായിരിക്കും ഇരുവരും നായിക നായകന്മാരായി അഭിനയിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.

ഭാഗ്യജോഡികള്‍..

ഭാഗ്യജോഡികള്‍..

ഒന്നിച്ചഭിനയിച്ച സിനിമകള്‍ ഹിറ്റായതോടെ ഭാഗ്യ ജോഡികളായി മാറിയവരാണ് മോഹന്‍ലാലും മഞ്ജു വാര്യരും. താരരാജാവായി മോഹന്‍ലാലും ലേഡി സൂപ്പര്‍ സ്റ്റാറായി മഞ്ജു വാര്യരും ഇന്ന് സിനിമയില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. വിവാഹത്തിന് മുന്‍പ് മഞ്ജു വാര്യര്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമകളായിരുന്നു മഞ്ജു വാര്യര്‍ എന്ന നടിയെ കണ്ടെത്തിയിരുന്നത്. കന്മദത്തിലെ ഭാനു, ആറാം തമ്പൂരാനിലെ ഉണ്ണിമായ, തുടങ്ങി ഈ സിനിമകളിലെല്ലാം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ക്ക് കഴിഞ്ഞിരുന്നു.

ഇരുവരുടെയും സിനിമകള്‍

ഇരുവരുടെയും സിനിമകള്‍

ആറാം തമ്പുരാനിലെ ഉണ്ണിമായയും ജഗന്‍നാഥന്‍ തമ്പുരാനും ഇന്നും എല്ലാവരുടെയും മനസില്‍ ജീവിക്കുന്ന കഥാപാത്രമാണ്. അത് മാത്രമല്ല കന്മദം, സമ്മര്‍ ഇന്‍ ബെത്‌ലഹേം, എന്നും എപ്പോഴും, വില്ലന്‍ എന്നിങ്ങനെ വളരെ കുറച്ച് സിനിമയില്‍ മാത്രമേ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളു. വില്ലന്‍ എന്ന സിനിമയിലായിരുന്നു ഇരുവരും അഭിനയിച്ച് അവസാനമിറങ്ങിയ സിനിമ. ഇപ്പോള്‍ ഒടിയന്‍ എന്ന സിനിമയിലും മഞ്ജു വാര്യരാണ് നായിക. എന്നാല്‍ മോഹന്‍ലാലിന്റെ നായികയായിട്ടല്ല ഒടിയനില്‍ മഞ്ജുവിന്റെ വേഷം എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

 അടുത്ത സിനിമ വരുന്നു..

അടുത്ത സിനിമ വരുന്നു..

വീണ്ടും മോഹന്‍ലാലും മഞ്ജു വാര്യരും നായിക നായകന്മാരായി അഭിനയിക്കാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറിലൂടെയായിരിക്കും ഇരുവരും വീണ്ടും ഒന്നിക്കുന്നതെന്നായിരുന്നു പ്രചരിച്ചിരുന്ന വാര്‍ത്തകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ കാസ്റ്റിംഗ് വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ സിനിമയുടെ ഭാഗമാകുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആയിട്ടില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ നിന്നും മഞ്ജുവിന് ഒരു സാധ്യതയുള്ളതായി തെളിഞ്ഞ് കാണുന്നുണ്ട്.

 ലൂസിഫര്‍

ലൂസിഫര്‍

മോഹന്‍ലാലിന്റെ അടുത്ത് വരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവുമധികം പ്രതീക്ഷയുള്ള സിനിമയാണ് ലൂസിഫര്‍. അതിന് പ്രധാന കാരണം സംവിധായകനും തിരക്കഥാകൃത്തുമാണ്. നടന്‍ പൃഥ്വിരാജ് സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സിനിമയായതിനാല്‍ ആകാംഷ നിറഞ്ഞൊരു സിനിമയായിരിക്കുമെന്ന കാര്യം ഉറപ്പാണ്. മറ്റൊന്ന് നടന്‍ മുരളി ഗോപിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതെന്നാണ്. മുരളി ഗോപിയുടെ തിരക്കഥയിലെത്തിയ ദിലീപിന്റെ കമ്മാരസംഭവം തിയറ്ററുകളില്‍ പ്രദര്‍ശനം ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്.

ബിഗ് ബജറ്റ് സിനിമ

ബിഗ് ബജറ്റ് സിനിമ

പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും തിരക്കുകള്‍ ഒതുങ്ങിയതിന് ശേഷമായിരിക്കും ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ ഒരു ബിഗ് ബജറ്റ് ചിത്രമായിട്ടാണ് ഒരുക്കുന്നത്. സിനിമയില്‍ ഇന്ദ്രജിത്താണ് വില്ലനായി അഭിനയിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിതികരണം വന്നിട്ടി്ല്ലായിരുന്നു. എന്തായാലും മലയാള സിനിമയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന മനോഹരമായ സിനിമ സംവിധാനം ചെയ്യാന്‍ പൃഥ്വിയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X