ഷി ടാക്‌സിയിലേയ്ക്ക് മഞ്ജു വാര്യര്‍ ഇല്ല
സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രം തിയേറ്ററുകളില്‍ അറുപത് ദിവസം തികച്ചുകഴിഞ്ഞു. മികച്ച ചിത്രമാണെന്ന അഭിപ്രായം നേടി ചിത്രം മുന്നേറുകയാണ്. ഈ സന്തോഷത്തിനിടെ സജി സുരേന്ദ്രന്‍ തന്‍െര പുതിയ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നു. ഷി ടാക്‌സിയെന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അനൂപ് മേനോന്‍ തന്നെ നായകനായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ തുടങ്ങും.
തന്റെ പുതിയ ചിത്രത്തിന്റ പേര് ഷി ടാക്‌സിയെന്നാണെന്ന് സജി സുരേന്ദ്രന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മഞ്ജു വാര്യര്‍ ഈ ചിത്രത്തിലഭിനയിക്കുമോയെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ രൂപപ്പെട്ടിരുന്നു. ഷി ടാക്‌സി സംവിധാനത്തിന്റെ അംബാസിഡറാണ് മഞ്ജു. അതുകൊണ്ടുതന്നെ മഞ്ജു ചിത്രത്തിലഭിനയിച്ചേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഏറ്റവും പുതിയ വിവരം അനുസരിച്ച് മഞ്ജു ഷി ടാക്‌സിയില്‍ അഭിനയിക്കുന്നില്ല. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മഞ്ജു അടുത്തതായി ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിയ്ക്കും. അതുകൊണ്ടുതന്നെ ഷി ടാക്‌സിയ്ക്കുവേണ്ടി മാറ്റിവെയ്ക്കാന്‍ മഞ്ജുവിന് സമയമില്ല.

ഒരു റോഡ് മൂവിയായിട്ടാണ് സജി സുരേന്ദ്രന്‍ ഷി ടാക്‌സി ഒരുക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രമെന്ന് സജി പറയുന്നു. കൃഷ്ണ പൂജപ്പുരയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പ്രശ്‌നങ്ങളുടെ നടുവില്‍ നില്‍ക്കുന്ന സാധാരണക്കാരന്റെ വേഷത്തിലാണ് അനൂപ് ഈ ചിത്രത്തില്‍ അഭിനയിക്കുക.


Click it and Unblock the Notifications











