»   » അത്തരം വാര്‍ത്തകളോട് പ്രതികരിച്ച് സമയം കളയാനില്ലെന്ന് മഞ്ജുവാര്യര്‍

അത്തരം വാര്‍ത്തകളോട് പ്രതികരിച്ച് സമയം കളയാനില്ലെന്ന് മഞ്ജുവാര്യര്‍

Posted By: Nihara
Subscribe to Filmibeat Malayalam

ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായ മഞ്ജു വാര്യരെക്കുറിച്ച് നിരവധി ഗോസിപ്പുകളാണ് പ്രചരിക്കുന്നത്. 2017 ല്‍ മഞ്ജുവാര്യര്‍ വിവാഹിതയാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകളോടൊന്നും താരം പ്രതികരിച്ചിരുന്നില്ല.

താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് മഞ്ജു പ്രതികരിക്കാറില്ല. അതിന് വേണ്ടി വെറുതെ സമയം കളയുന്നതെന്തിനാണെന്നാണ് മഞ്ജു ചോദിക്കുന്നത്. പ്രതികരണം പോലും അര്‍ഹിക്കാത്ത വാര്‍ത്തകള്‍ ആയതിനാലാണ് മിണ്ടാതിരുന്നതെന്നും ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

പ്രതികരണം അര്‍ഹിക്കുന്നില്ല

പ്രതികരണം അര്‍ഹിക്കാത്ത കാര്യമായതിനാലാണ് വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാതിരുന്നതെന്ന് പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞു.

ആള്‍ക്കാരുടെ സ്‌നേഹം തിരിച്ചറിഞ്ഞു

സിനിമയില്‍ അഭിനയിക്കാതിരുന്നപ്പോഴും തന്നെ സ്‌നേഹിച്ച ആരാധകരുടെ സ്‌നേഹവും പിന്തുണയും താന്‍ തിരിച്ചറിഞ്ഞുവെന്ന് താരം പറഞ്ഞു.

വിജയ പരാജയങ്ങള്‍ തന്നെ ബാധിക്കാറില്ല

വിജയവും തോല്‍വിയുമൊന്നും തന്നെ ബാധിക്കാറില്ലെന്നാണ് താരം പറയുന്നത്. സിനിമയുടെ വിജയ പരാജയങ്ങളൊന്നും തന്നെ ബാധിക്കാറില്ലെന്ന് മഞ്ജു വാര്യര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

കെയര്‍ ഓഫ് സൈറാബാനു

സോണി ആന്റണി സംവിധാനം ചെയ്യുന്ന കെയര്‍ ഓഫ് സൈറാബാനു എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജുവിനൊപ്പം അമലയും ഈ ചിത്രത്തിലുണ്ട്.

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു

മോഹന്‍ലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍ ആരാധികയായി മഞ്ജു അഭിനയിക്കുന്നുണ്ട്. 1980 ല്‍ ജനിച്ച നായികയ്ക്ക് മോഹന്‍ലാല്‍ എന്ന താരത്തിനോടുള്ള ആരാധനയെക്കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്നു

സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ് മറ്റുള്ളവരുടെ മനസ്സറിയാന്‍ പ്രാപ്തയാക്കിയത്. സിനിമയ്ക്ക് പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മഞ്ജു സജീവമാണ്.

കഷ്ടപ്പാടറിയാത്ത കുട്ടിക്കാലം

താന്‍ പരിചയപ്പെട്ട പല കുട്ടികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ മമ്മുടെ ജീവിതം എത്ര നിസ്സാരമാണെന്ന് തോന്നിയിട്ടുണ്ടെന്നും മഞ്ജു പറഞ്ഞു.കുട്ടിക്കാലത്ത് ഇത്രയും ബുദ്ധിമുട്ടുകള്‍ അമുഭവിച്ചിട്ടില്ലെന്നും താരം മഞ്ജു പറഞ്ഞു.

English summary
Manju Warrier is not interested to respond to rumours. She is talking about the reason behind her silence.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam