»   » മഞ്ജു സിനിമയിലേയ്ക്കില്ല?

മഞ്ജു സിനിമയിലേയ്ക്കില്ല?

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. തിരിച്ചു വരുന്നു വെന്ന് ഒരുപാട് നാളുകള്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞാണ് മഞ്ജു ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചത്. പരസ്യചിത്രത്തിലൂടെ രണ്ടാം വരവ് നടത്തുന്ന മഞ്ജു വൈകാതെ സിനിമയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി ഏറെ തിരക്കഥകള്‍ ഒരുങ്ങുന്നുവെന്നും പ്രമുഖ സംവിധായകര്‍ മഞ്ജുവുമായി ചര്‍ച്ച നടത്തിയെന്നുമുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ എത്രയോ വന്നു. എന്നാല്‍ സിനിമയില്‍ അഭനയിക്കുന്നതിനെക്കുറിച്ച് മഞ്ജു ഒന്നും വിട്ടു പറഞ്ഞിരുന്നില്ല.

ഇപ്പോള്‍ കേള്‍ക്കുന്നത് പരസ്യത്തില്‍ മാത്രം തിരിച്ചുവരവ് ഒതുക്കാനാണ് മഞ്ജുവിന്റെ തീരുമാനമെന്നാണ്. സിനിമയിലേയ്ക്ക് തല്‍ക്കാലം മഞ്ജു വരില്ലെന്നാണ് സൂചന. മറ്റൊന്നുകൊണ്ടുമല്ല, ചുരുക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ച് കിട്ടിയ ഈ പ്രശസ്തിയും സ്‌നേഹവും സിനിമയിലേയ്ക്ക് തിരിച്ചെത്തിയാല്‍ തനിയ്ക്ക് നിലനിര്‍ത്താന്‍ കഴിയുമോയെന്ന് മഞ്ജുവിന് നല്ല ഉറപ്പ് പോരത്രേ. മഞ്ജുവിന്റെ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ ഉപദേശങ്ങള്‍ നല്‍കിയെന്നാണ് കേള്‍ക്കുന്നത്.

Manju Warrier

ബോളിവുഡിലും മറ്റും ഒരുകാലത്ത് തിളങ്ങിനിന്ന് പിന്നീട് രംഗം വിട്ടവര്‍ തിരിച്ചെത്താന്‍ ശ്രമിച്ചിട്ട് പഴയപോലെയുള്ള സ്വീകരണം ലഭിച്ചിട്ടില്ല. മാധുരി ദീക്ഷിതിന്റെയും മറ്റും കാര്യമെടുത്താല്‍ ഇത് മനസിലാകും. മലയാളത്തിലാണെങ്കില്‍ മഞ്ജു പോയശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നു. ഒപ്പം ഏറെ നായികമാരും വന്നുപോയി. ഇവരില്‍ ആരും തന്നെ അത്ര സ്ഥിരമായി നില്‍ക്കുന്നില്ല. ഒരുകാലത്ത് ചിലര്‍ക്ക് പ്രാധാന്യം ലഭിയ്ക്കുന്നു, പിന്നീട് അത് കുറയുന്നു. ഇതാണ് മലയാളത്തിലെ നായികമാരുടെ അവസ്ഥ.

അതുകൊണ്ടുതന്നെ ഇപ്പോഴത്തെ താരപ്പൊലിമ രണ്ടാം വരവില്‍ മഞ്ജുവിന് നിലനിര്‍ത്താന്‍ കഴിയുമോയെന്നകാര്യം സംശയമാണ്. ഇപ്പോള്‍ തിരിച്ചുവരാന്‍ ആവശ്യപ്പെടുന്ന പ്രേക്ഷകര്‍ തന്നെ രണ്ട് ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ മഞ്ജുവിന് വീട്ടിലിരുന്നാല്‍ പോരായിരുന്നോയെന്ന് ചോദിക്കില്ലെന്ന് എന്താണ് ഉറപ്പ് എന്നാണേ്രത കൂട്ടുകാര്‍ മഞ്ജുവിനോട് ചോദിക്കുന്നത്. ആലോചിച്ചപ്പോള്‍ ഇത് ശരിയാണെന്ന് മനസിലാക്കിയ മഞ്ജു തല്‍ക്കാലം സിനിമയിലേയ്ക്കുള്ള രണ്ടാം വരവ് വേണ്ടെന്ന് വച്ചിരിക്കുകയാണത്രേ.

English summary
Reports says that Manju Warrier decided to avoid film and maitain the star value that she is getting from her viewers presently.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam