ഫഹദ് വീണ്ടുംന്യൂജനറേഷന്‍ നായകനാകുന്നു
നീല്‍ ജോണ്‍ സാമുവല്‍. ഫഹദ് ഫാസില്‍ ഇപ്പോള്‍ അഭിനയിക്കുന്ന മണിരത്‌നം എന്ന ചിത്രത്തില്‍ ചെയ്യുന്നകഥാപാത്രത്തിന്റെ പേരാണിത്. ഫഹദ് നായകനാകുന്ന ഈ റോഡ് മൂവിയൊരുക്കുന്നത് മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം അസോസിയേറ്റ് ആയിരുന്ന സന്തോഷ് നായര്‍.
ഫഹദ് നായകനാകുന്ന ആദ്യറോഡ്മൂവിയാണിത്. മലയാള സിനിമയില്‍ ഇപ്പോള്‍റോഡ് മൂവികള്‍ക്ക് നല്ല ഡിമാന്‍ഡുള്ള സമയമാണ്. ദുല്‍ക്കര്‍ സല്‍മാന്റെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി പോലെ വ്യത്യസ്തമായൊരു റോഡ് മൂവിയാണ് സന്തോഷ് നായര്‍ ഒരുക്കുന്നത്.

ന്യൂജനറേഷന്‍ ചിത്രത്തിന്റെ ട്രാക്കില്‍ തന്നെയാണ് മണിരത്‌നവും ഒരുങ്ങുന്നത്. കൊച്ചിയില്‍ ജാഗ്വര്‍ ഷോറൂമില്‍ എക്‌സിക്യുട്ടീവ് ആയി ജോലി ചെയ്യുന്ന നീല്‍ജോണ്‍ സാമുവലിന് അപ്രതീക്ഷിതമായി കുറേ പണം ലഭിക്കുന്നു. ന്യൂഇയര്‍ പാര്‍ട്ടികഴിഞ്ഞ് മടങ്ങുംവഴിയാണ് പണം ലഭിക്കുന്നത്. പണവുമായി അവന്‍ എത്തുന്നത് തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തിലാണ്. ഇതേ സ്ഥലത്തു തന്നെ രത്‌നം വാങ്ങാന്‍ എത്തുന്ന നാലുപേര്‍. ഇവരെ പരസ്പരം ബന്ധിപ്പിക്കുന്നത് നീല്‍ ജോണിന്റെകൈവശമുള്ള പണവും. അതാണ് മണിയും രത്‌നവും ചേര്‍ന്നുള്ള മണിരത്‌നമാകുന്നത്. മോഹന്‍ലാലിന്റെ തന്മാത്ര നിര്‍മിച്ച രാജുമല്യത്താണ് ഈ ചിത്രം നിര്‍മിക്കുന്നത്. കഥയും തിരക്കഥയും സംവിധായകന്റെതു തന്നെ.
രഞ്ജി പണിക്കരാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫഹദിന്റെ ഓണം റിലീസ് ആണ് ചിത്രം.
ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ വിജയത്തോടെ ഫഹദ് വീണ്ടുംന്യൂജനറേഷന്‍ ചിത്രങ്ങളിലേക്കു മടങ്ങുകയാണ് മണിരത്‌നത്തിലൂടെ.
More from Filmibeat
manju warrier joy mathew film malayalam film dileep house wife മഞ്ജു വാര്യര്‍ ജോയ് മാത്യു സിനിമ മലയാളം സിനിമ ദിലീപ് വീട്ടമ്മ


Click it and Unblock the Notifications











