മഞ്ജു ജോയി മാത്യുവിന്റെ ഭാര്യയാകുന്നില്ല
ആരു പറഞ്ഞു ജോയി മാത്യു മഞ്ജുവാര്യരുടെ ഭര്‍ത്താവായി അഭിനയിക്കുന്നെന്ന്? അങ്ങനെ ഒരു സംഭവം തന്നെയേ ഇല്ലായെന്നാണ് നടനും സംവിധായകനുമായ ജോയിമാത്യു പറയുന്നത്. അതേക്കുറിച്ച് അദ്ദേഹം തന്നെ മാധ്യമങ്ങളോടു നയം വ്യക്തമാക്കി.
ദിനീഷ് എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ചിത്ത്രതിന് കഥയും തിരക്കഥയും എഴുതുന്നത് ജോയിമാത്യുവാണ്. ക്രൈം ത്രില്ലറാണ് ചിത്രം. കലാകാരിയായ വീട്ടമ്മയുടെ വേഷമാണ് മഞ്ജുവിന്. ചിത്രത്തില്‍ പൊലീസ് ഓഫിസറുടെ വേഷത്തിലാണ് ജോയി മാത്യുഅഭിനയിക്കുന്നത്. മഞ്ജുവിന്റെ കഥാപാത്രത്തിന്റെ ഭര്‍ത്താവിനു പറ്റിയ താരത്തെ തേടുന്നതേയുള്ളൂ. ഈ വേഷം ജോയി മാത്യു അഭിനയിക്കുന്നു എന്നു പറഞ്ഞാണ് സോഷ്യല്‍ മീഡിയകളില്‍ ജോയി മാത്യു മഞ്ജുവിന്റെ ഭര്‍ത്താവാകുന്നു എന്ന വാര്‍ത്ത പരന്നത്.

ഹൗ ഓള്‍ഡ് ആര്‍ യ ു എന്ന ചിത്രത്തിനു ശേഷംമഞ്ജു ഏതുചിത്ത്രതില്‍ അഭിനയിക്കുന്നു എന്നറിയാന്‍ കാത്തിരിക്കുകയാണ് മലയാളിപ്രേക്ഷകര്‍. അപ്പോഴാണ് ജോയിമാത്യുവിന്റെ ഭാര്യയാകുന്നു എന്ന വാര്‍ത്ത പരന്നത്. സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ മഞ്ജു ലാലിന്റെ നായികയാകുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സത്യന്‍ അന്തിക്കാട് തന്നെ നിഷേധിച്ചിരുന്നു. മഞ്ജുവിന്റെ രണ്ടാംവരവിലെ രണ്ടാം ചിത്രംഏതെന്ന് ഇനിയും തീരുമാനമായിട്ടില്ല.
More from Filmibeat
manju warrier joy mathew film malayalam film dileep house wife മഞ്ജു വാര്യര്‍ ജോയ് മാത്യു സിനിമ മലയാളം സിനിമ ദിലീപ് വീട്ടമ്മ


Click it and Unblock the Notifications











