കൂട്ടുകാരിക്കൊപ്പം കറങ്ങിയടിച്ച് മഞ്ജു വാര്യര്‍, ഗീതു മോഹന്‍ദാസിനൊപ്പമുള്ള ചിത്രം വൈറല്‍, കമന്‍റുമായി ആരാധകരും
മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. കെട്ടിലും മട്ടിലും പുതുമയുമായുള്ള ചിത്രങ്ങളുമായാണ് താരമെത്താറുള്ളത്. ്ധികം നമ്പറുകളിലില്ലെങ്കിലും അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം മികച്ചതാണ്. നായികാപ്രാധാന്യമുള്ള നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരാനും താരത്തിന് കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്.
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യൂവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. രണ്ടാംവരവിലാണ് തന്റെ കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് താരം പറഞ്ഞിരുന്നു. അഭിനയം മാത്രമല്ല ആലാപനത്തിലും കഴിവ് തെളിയിച്ച താരം നിര്‍മ്മാണത്തിലേക്ക് കൂടി കടന്നിരിക്കുകയാണ് ഇപ്പോള്‍. കയറ്റം, ലളിതം സുന്ദരം ഈ രണ്ട് സിനിമകളുടേയും നിര്‍മ്മാണത്തിലും കൂടി പങ്കാളിത്തമുണ്ട് താരത്തിന്.
മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹന്‍ദാസ്. ബാലതാരമായി തുടക്കം കുറിച്ച് നായികയായി മാറിയ അടുത്തിടെയായിരുന്നു സംവിധാനത്തിലും കഴിവ് തെളിയിച്ചത്. ഗീതു സംവിധാനം ചെയ്ത മൂത്തോനെ അഭിനന്ദിച്ച് മഞ്ജു വാര്യരും എത്തിയിരുന്നു. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദമാണ് മഞ്ജുവും ഗീതുവും സൂക്ഷിക്കുന്നത്. ഇടയ്ക്ക് യാത്രകള്‍ നടത്താറുണ്ട് ഇവര്‍. ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എങ്ങോട്ടേക്കായിരുന്നു ഇവരുടെ യാത്രയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ഫോട്ടോ കിടുക്കിയെന്നുള്ള കമന്‍റുകളും ചിത്രത്തിന് കീഴിലുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. സിനിമയില്‍ മാത്രമല്ല ചാനല്‍ പരിപാടികളിലേക്കും എത്താറുണ്ട് താരം. രഞ്ജിനി ഹരിദാസിന്റെ പരിപാടിയായ ഇങ്ങനെയൊരു ഭാര്യയും ഭര്‍ത്താവും എന്ന പരിപാടിയിലേക്ക് അതിഥിയായി താരമെത്തിയിരുന്നു.
രമേഷ് പിഷാരടിക്കും രഞ്ജിനിക്കുമൊപ്പമുള്ള മനോഹരമായ നിമിഷങ്ങള്‍ വൈറലായി മാറിയിരുന്നു. ചാനല്‍ പരിപാടിക്ക് പുറമെ വിവിധ പരസ്യങ്ങളിലും അഭിനയിക്കുന്നുണ്ട് താരം. പരസ്യ ചിത്രീകരണത്തിനിടയിലെ രംഗം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ജീവിതത്തില്‍ താന്‍ അഭിനയിക്കാറില്ലെന്നുള്ള മാസ് മറുപടിയും വൈറലായിരുന്നു.


Click it and Unblock the Notifications