ജോയ് മാത്യവിന്റെ ഭാര്യയായി മഞ്ജു വാര്യര്‍
തിരിച്ചുവരവില്‍ മഞ്ജു ആരുടെയൊക്കെ നായികയാകും എന്ന കാര്യത്തില്‍ നീണ്ട ചര്‍ച്ചകളാണ് നടക്കുന്നത്. പൃഥ്വിരാജിന് മഞ്ജു ചേച്ചിയോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു. മഞ്ജും അത് ആഗ്രിക്കുന്നു എന്നും പറഞ്ഞു കേട്ടു. പിന്നെ കുറേ പേര്‍ക്ക് മോഹന്‍ലാലിന്റെ നായികയായി കാണണം എന്നായിരുന്നു. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയുമെല്ലാം അവിടെ നില്‍ക്കട്ടെ.
മഞ്ജു ഇനി നായികാകുന്നത് ഷട്ടര്‍ എന്ന സിനിമയിലൂടെ സംവിധാനത്തില്‍ മികവ് തെളിയിച്ച് ഇപ്പോള്‍ അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ജോയ് മാത്യവിന്റെ നായികയായാണ്. ജോയ് മാത്യു തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഒരു ഇന്‍വസ്റ്റ്‌ഗേറ്റീവ് ഓഫീസറായാണ് അദ്ദേഹം അഭിനയിക്കുന്നത്. ജോയ് മാത്യുവിന്റെ ഭാര്യാ വേഷത്തിലാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. ഹൗ ഓള്‍ഡ് ആര്‍ യുവിലും ഒരു കുടുംബിനിയുടെ വേഷത്തിലാണ് മഞ്ജു അഭിനയിച്ചത്.

സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രം സംവിധാനം ചെയ്ത അനീഷ് അന്‍വര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോയ് മാത്യുവും മഞ്ജുവാര്യരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാകും ഇതെന്ന് അനീഷ് അന്‍വര്‍ പറഞ്ഞു.
ചിത്രത്തില്‍ ഏറെ നായിക പ്രാധാന്യമുള്ളവേഷമാണ് മഞ്ജുവിന്റേതെന്ന് അറിയുന്നു. ചിത്രത്തിന്റെ തിരക്കഥയുള്‍പ്പടെ അണിയറയില്‍ ഒരുങ്ങുകയാണെന്ന് ജോയ് മാത്യു പറഞ്ഞു. എന്നാല്‍ ചിത്രത്തിനായി താന്‍ ഇതുവരെയും മഞ്ജു വാര്യരെ സമീപിച്ചിട്ടില്ലെന്ന് ജോയ് മാത്യു അറിയിച്ചു.


Click it and Unblock the Notifications











