ബെല്ലാ ചാവോ വീണയില്‍ വായിച്ച് മഞ്ജു വാര്യര്‍! സംഗീതത്തിലും സ്റ്റാറെന്ന് ആരാധകര്‍

By Midhun Raj

മണി ഹീസ്റ്റ് സീരിസിലുടെ അടുത്തിടെ തരംഗമായി മാറിയ ഗാനമാണ് ബെല്ലാ ചാവോ. സീരീസ് വിജയമായതിന് പിന്നാലെ ഈ ഗാനവും എല്ലാവരും ഏറ്റെടുത്തിരുന്നു. സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ ബെല്ലാ ചാവോ പാടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇറ്റലിയിലെ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തിരുന്ന ഒരുകൂട്ടം കര്‍ഷക സ്ത്രീകള്‍ അതിജീവിനത്തിനായി പാടിയ ഗാനമാണ് ബെല്ലാ ചാവോ. വര്‍ഷങ്ങള്‍ക്ക് ശേഷം ഈയൊരു നാടന്‍ പാട്ട് ലോകം മുഴുവന്‍ ഏറ്റു പാടുകയാണ്.

manju warrier

മലയാളത്തില്‍ നിന്നും അതിജീവന ഗാനത്തിന് വീണയില്‍ ഈണമിട്ട് നടി മഞ്ജു വാര്യരും എത്തിയിരുന്നു. കോവിഡ് കാലത്ത് അതിജീവന ഗാനമായി നിരവധി പേര്‍ ഏറ്റുപാടിയ ഗാനമാണ് ഇപ്പോള്‍ മഞ്ജു വാര്യരും വീണയില്‍ വായിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലായിരുന്നു മഞ്ജു ഇതിന്റെ വീഡിയോ പങ്കുവെച്ചിരുന്നത്. സഹതാരങ്ങളും ആരാധകരുമുള്‍പ്പെടെയുളള ആളുകളെല്ലാം മഞ്ജു വാര്യരുടെ പുതിയ വീഡിയോ ഏറ്റെടുത്തിരുന്നു.

ഭാവന, രമേഷ് പിഷാരടി, നീരജ് മാധവ്, സാനിയ അയ്യപ്പന്‍, അനുശ്രീ, അനുമോള്‍, ഗായത്രി സുരേഷ്, അശ്വതി ശ്രീകാന്ത്, പ്രിയാമണി, ബാബു ആന്റണി, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും മഞ്ജുവിന് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസറെ എന്നായിരുന്നു മഞ്ജുവിന്‌റ് വീഡിയോയ്ക്ക് രമേഷ് പിഷാരടി നല്‍കിയ കമന്റ്. വീണ വായിക്കുന്നതിന്റെ വീഡിയോ മുന്‍പും മഞ്ജു വാര്യര്‍ പങ്കുവെച്ചിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ സംഗീതത്തിലും സ്റ്റാര്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.

ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ എത്താറുളളത്. ഇടയ്ക്ക് നൃത്ത വീഡിയോകളും പങ്കുവെച്ചിരുന്നു താരം. ലളിതം സുന്ദരമാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിയിരുന്ന പുതിയ ചിത്രം. സിനിമയുടെ ഷൂട്ടിംഗ് വേളയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. നടിയുടെ സഹോദരന്‍ മധു വാര്യറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ലളിതം സുന്ദരത്തിന് പുറമെ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിഹം, മമ്മൂട്ടിയുടെ ദ പ്രീസ്റ്റ്, നിവിന്‍ പോളിയുടെ പടവെട്ട് തുടങ്ങിയവയും മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.

വീഡിയോ

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X