നടന്‍ സുധീഷുമായി സാമ്യമുളളവരാണോ, പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ച് മഞ്ജു

By Midhun Raj

മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ലളിതം സുന്ദരം. മഞ്ജുവിന്റെ സഹോദരന്‍ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിജു മേനോന്‍ നായകവേഷത്തില്‍ എത്തുന്ന സിനിമയുടെ ചിത്രീകരണം മുന്‍പ് ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രം നിര്‍ത്തിവെക്കേണ്ടി വന്നു. അതേസമയം ലളിതം സുന്ദരം വീണ്ടും പുനരാരംഭിക്കുവാനുളള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.

manjuwarrier-

ലളിതം സുന്ദരത്തിന്റെതായി മഞ്ജു വാര്യര്‍ പങ്കുവെച്ച പുതിയ കാസ്റ്റിംഗ് കോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നടന്‍ സുധീഷിനോട് സാമ്യമുളള കൗമാരക്കാരെയാണ് ചിത്രത്തിലേക്ക് തേടുന്നത്. കൂടാതെ 16നും 22നും വയസിനിടയില്‍ പ്രായമുളള പെണ്‍കുട്ടിയ്ക്കും സിനിമയില്‍ അവസരമുണ്ട്. പരമ്പരാഗത വേഷവും മോഡേണ്‍ വേഷവും ഒരുപോലെ ഇണങ്ങുന്ന ആളായിരിക്കണം പെണ്‍കുട്ടി.

അതേസമയം സുധീഷിനോട് സാമ്യമുളള 15നും 17നും വയസിനിടയില്‍ പ്രായമുളള ആണ്‍കുട്ടിയെയാണ് തേടുന്നത്. താല്‍പര്യമുളളവര്‍ രണ്ട് ഫോട്ടോകളും സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മുന്‍പ് ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും ഉള്‍പ്പെടുത്തി അപേക്ഷിക്കണം. ഡിസംബര്‍ 15നുളളില്‍ 9605772524 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചെയ്യണമെന്നാണ് മഞ്ജു വാര്യര്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നത്. അതേസമയം മഞ്ജു വാര്യര്‍ തന്നെയാണ് മധുവാര്യരുടെ ആദ്യ സംവിധാന സംരംഭമായ ലളിതം സുന്ദരം നിര്‍മ്മിക്കുന്നത്.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെഞ്ചുറിയുടെ സഹകരണത്തോടെയാണ് നടി ചിത്രം നിര്‍മ്മിക്കുന്നത്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സെറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരാണ് ലളിതം സുന്ദരത്തിലെ മറ്റ് താരങ്ങള്‍. ബിജിബാല്‍ സംഗീതമൊരുക്കുന്ന സിനിമയ്ക്ക് പി സുകുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രമോദ് മോഹനാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും മഞ്ജു വാര്യരും വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ് ലളിതം സുന്ദരം. 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും ഒരുമിച്ചുളള പുതിയ ചിത്രം വരുന്നത്.

പോസ്റ്റ് കാണാം

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X