'നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചുകൊണ്ടുവരുന്ന മറ്റൊന്നും ഇല്ല'! മഞ്ജു വാര്യരുടെ രസകരമായ വീഡിയോ
തിരിച്ചുവരവില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്തിട്ടുളള താരമാണ് മഞ്ജു വാര്യര്‍. നടിയുടെ പുതിയ ചിത്രങ്ങള്‍ക്കായെല്ലാം ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി പുറത്തിറങ്ങിയ പുതിയൊരൂ വീഡിയോ വൈറലായിരുന്നു. ബഹ്‌റൈനിലെ ഗല്‍ഫ് ഹോട്ടലില്‍ നിന്നുളള ഒരു വീഡിയോ ആണ് മഞ്ജു പങ്കുവെച്ചത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ അവിടത്തെ ഷെഫിനൊപ്പമുളള രസകരമായ നിമിഷങ്ങളാണ് വീഡിയയിലുളളത്. ഷെഫ് ഇട്ടുകൊടുന്ന ഭക്ഷണ പദാര്‍ത്ഥം ടേബിളിനപ്പുറത്തിരുന്ന് വാ ഉപയോഗിച്ച് നടി ചാടിപ്പിടിക്കുന്നത് കാണാം.

തുടര്‍ന്ന് അത് കിട്ടിയതിന്റെ സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 'നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചുകൊണ്ടുവരുന്ന മറ്റൊന്നും ഇല്ല, ഉച്ചഭക്ഷണം വളരെ രസകരമാക്കിയതിന് ഷെഫ് റെയ്മണ്ടിന് നന്ദി എന്നാണ് മഞ്ജു വാര്യര്‍ വീഡിയോ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബഹ്‌റിനില്‍ വെച്ചു നടന്ന കേരളീയ സമാജത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു നടി.
സിനിമയെന്ന പോലെ നൃത്തവും ഒരേപോലെ കൊണ്ടുനടക്കുന്ന താരമാണ് മഞ്ജു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവന്‍ കോഴിയാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ക്രിസ്മസ് റിലീസായിട്ടാണ് സിനിമ തിയ്യേറ്റുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ പാട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications