ലോക്ക് ഡൗണ്‍ സമയം നൃത്തച്ചുവടുകളുമായി മഞ്ജു വാര്യര്‍! വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

By Midhun Raj

കൊറോണ കാലത്ത് വീട്ടു വിശേഷങ്ങളെല്ലാം പങ്കുവെച്ച് സിനിമാ താരങ്ങളും എത്തുന്നുണ്ട്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീട്ടില്‍ തന്നെയാണ് അധികപേരും. അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുവേളകള്‍ ആസ്വദിക്കുകയാണ് എല്ലാവരും. ഒപ്പം ഈ സമയത്ത് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി എത്തുന്നുമുണ്ട് താരങ്ങള്‍.

നടി മഞ്ജു വാര്യര്‍ അടക്കമുളളവര്‍ നേരത്തെ സഹായവുമായി എത്തിയിരുന്നു. മറ്റു താരങ്ങളെ പോലെ മഞ്ജുവും ലോക്ക് ഡൗണ്‍ സമയത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കൊറോണ ബോധവല്‍ക്കരണവുമായി നടിയും രംഗത്തെത്തുന്നുണ്ട്. മഞ്ജു വാര്യരുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഏറെക്കാലത്തിന് ശേഷം

ഏറെക്കാലത്തിന് ശേഷം ഇത്തവണ ഒരു ഡാന്‍സ് വീഡിയോ ആണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. സിനിമകള്‍ക്കൊപ്പം നൃത്തവും ഒരേപോലെ കൊണ്ടു പോവുന്ന താരമാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലോത്സവ വേദികളില്‍ തിളങ്ങിയ ശേഷമാണ് നടി സിനിമയിലേക്ക് എത്തിയത്. വര്‍ഷങ്ങള്‍ക്ക് ശേഷവും നൃത്തത്തിലുളള തന്റെ കഴിവ് കൈവിടാതെ കൊണ്ടുനടക്കുകയാണ് മഞ്ജു.

ലോക്ക് ഡൗണ്‍ ദിനങ്ങളില്‍

ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ കുച്ചുപ്പുടിയുടെ ചുവടുകള്‍ വെച്ചാണ് മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്. ആ പഴയ കലാതിലകത്തെ വീണ്ടും തിരഞ്ഞ് കണ്ടുപിടിച്ചു കൊണ്ടുവരിയാണ് നടി. മഞ്ജുവിന്റെ വീഡിയോയ്ക്ക് പിന്നാലെ ലൈക്കും കമന്റുകളുമായി ആരാധകര്‍ ഒന്നടങ്കം എത്തിയിരുന്നു. അധികപേരും കുറെ കാലത്തിന് ശേഷം നടിയുടെ ഡാന്‍സ് കണ്ടതിന്റെ സന്തോഷമാണ് പങ്കുവെച്ചത്.

മഞ്ജു വാര്യരെ അഭിനന്ദിച്ച്

മഞ്ജു വാര്യരെ അഭിനന്ദിച്ച് നടി ഭാവന, മുരളി ഗോപി, പേളി മാണി, സാനിയ അയ്യപ്പന്‍, റിമി ടോമി, പൂര്‍ണിമ ഇന്ദ്രജിത്ത്, നീരജ് മാധവ്, നേഹ സക്‌സേന, ജ്യോത്സന രാധാകൃഷ്ണന്‍, രചന നാരായണന്‍ക്കുട്ടി, ദിവ്യപ്രഭ തുടങ്ങിയ താരങ്ങളും എത്തിയിരുന്നു. നടിയുടെ പുതിയ ഡാന്‍സ് വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

മലയാളത്തില്‍ പ്രതി പൂവന്‍ കോഴിയാണ്

മലയാളത്തില്‍ പ്രതി പൂവന്‍ കോഴിയാണ് മഞ്ജു വാര്യരുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ലൂസിഫര്‍, അസുരന്‍ തുടങ്ങിയ സിനിമകളും നടിയുടെതായി വലിയ വിജയം നേടിയിരുന്നു. രണ്ട് സിനിമകളിലും ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്.

Recommended Video

Nivin Pauly Praise Kerala Government | FilmiBeat Malayalam
2020ല്‍ കൈനിറയെ ചിത്രങ്ങളാണ്

2020ല്‍ കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. മാര്‍ച്ച് 26ന് റിലീസ് പ്രഖ്യാപിച്ചിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിഹം കൊറോണ കാരണം മാറ്റിവെച്ചിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നടി വീണ്ടും എത്തുന്നു. ഈ വര്‍ഷം മമ്മൂട്ടിയുടെ നായികയായും മഞ്ജു എത്തുന്നുണ്ട്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിലാണ് മഞ്ജു എത്തുന്നത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X