Don't Miss!
- Lifestyle
ചര്‍മ്മത്തേയും ആരോഗ്യമുള്ളതും തിളക്കമുള്ളതും രോഗരഹിതവുമാക്കും യോഗാസനം
- Sports
IND vs AUS: ആ പ്രശ്നം കോലിയെ പിന്തുടരുന്നു! കടുപ്പമാവും-മുന്നറിയിപ്പുമായി ജാഫര്‍
- News
അടപ്പിച്ച ഭക്ഷ്യ സ്ഥാപനങ്ങൾക്ക് ഹൈജീന്‍ റേറ്റിംഗ് നിർബന്ധം; ഹെൽത്ത് കാർഡ് ഫെബ്രുവരി 1 മുതൽ
- Finance
ക്രെഡിറ്റ് കാർഡ് മോഹത്തെ സിബിൽ സ്കോർ പിന്നോട്ട് വലിക്കുന്നുവോ? പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഈ കാര്‍ഡ് നോക്കാം
- Automobiles
2023 ൽ പുത്തൻ അപ്ഡേഷനുമായി കെടിഎം 390 വരവ് അറിയിച്ചിട്ടുണ്ടേ
- Technology
പടം കാണാം പൈസ നൽകാതെ... കൂടുതൽ പ്ലാനുകളിൽ ഒടിടി ആനുകൂല്യങ്ങളുമായി എയർടെൽ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ചീർപ്പ് ഉപയോഗിക്കുന്നത് പോലും കണ്ടിട്ടില്ല, ലുക്ക് അദ്ദേഹം ശ്രദ്ധിക്കാറേ ഇല്ല; അജിത്തിനെക്കുറിച്ച് മഞ്ജു
മലയാളികളുടെ പ്രിയപ്പെട്ട ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. മലയാളത്തിൽ ഇന്ന് പ്രതിഫലത്തിൽ മുന്നിൽ നിൽക്കുന്ന നായികയും മഞ്ജുവാണ്. നിരവധി സിനിമകളിൽ മഞ്ജു ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചു. മലയാളത്തിന് പുറമെ ഇന്ന് തമിഴിലും അറിയപ്പെടുന്ന നടി ആണ് മഞ്ജു വാര്യർ. അസുരൻ എന്ന സിനിമയിലൂടെ ആണ് മഞ്ജു തമിഴ് സിനിമയിലേക്ക് കടക്കുന്നത്.
ധനുഷ്-വെട്രിമാരൻ കൂട്ടുകെട്ടിൽ പിറന്ന സിനിമ വൻ വിജയം ആയിരുന്നു. രണ്ടാമതായി മഞ്ജുവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ ആണ് തുനിവ്. അജിത്ത് നായകൻ ആയെത്തുന്ന സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആക്ഷൻ പശ്ചാത്തലത്തിലുള്ള സിനിമയിൽ സുപ്രധാന വേഷമാണ് മഞ്ജുവിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ പ്രാെമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് മഞ്ജു വാര്യർ.

ഇപ്പോഴിതാ അജിത്തിനെ പറ്റി മഞ്ജു വാര്യർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അജിത്ത് വളരെ സിംപിൾ ആയ വ്യക്തിയാണെന്നും താരമാണെന്ന ഭാവം ഇല്ലാത്ത ആളാണെന്നും മഞ്ജു പറയുന്നു. 'അജിത്ത് സാറിൽ നിന്നും പഠിക്കേണ്ട നിരവധി വിഷയങ്ങൾ ഉണ്ട്'
'ലുക്കിൽ അദ്ദേഹം എന്തെങ്കിലും എഫെർട്ട് എടുക്കുന്നതേ ഞാൻ കണ്ടിട്ടില്ല. ഉറങ്ങിയെണീറ്റ് വരുന്നത് പോലെ നാച്വറലായാണ് സെറ്റിൽ വരിക. മേക്കപ്പ് ഉപയോഗിക്കില്ല. മുടി കൈ കൊണ്ട് ശരിയാക്കും. ചീർപ്പ് ഉപയോഗിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല'
'അദ്ദേഹം വളരെ ഫ്രീ ആണ്. അദ്ദേഹം അത് ആസ്വദിക്കുന്നു. എല്ലാവരോടും പെരുമാറുന്ന രീതിയും. നമ്മൾ കാണുന്നവരോട് എങ്ങനെ ബഹുമാനത്തോടെ പെരുമാറണം, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നു, എല്ലാം തുറന്ന് സംസാരിക്കുന്നു. ഉള്ളിൽ ഒന്ന് വെച്ച് പുറത്തൊന്ന് സംസാരിക്കുന്ന രീതി ഇല്ല'

'അതെല്ലാം നമ്മളുടെ ലൈഫിലും പ്രായോഗികം ആക്കണം എന്നുണ്ട്. നമ്മളാൽ മറ്റൊരാൾക്ക് ബുദ്ധിമുട്ട് വരരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാം എന്നാണ് അദ്ദേഹം പറയാറ്,' മഞ്ജു പറഞ്ഞു.
'ആദ്യമായി അജിത്ത് സാറെ നേരിട്ട് കണ്ടപ്പോൾ വളരെ സർപ്രെെസ് ആയി. കാരണം ഞാൻ അവരെ പോയി കാണണം എന്ന് വിചാരിച്ചിരിക്കെ അദ്ദേഹം എന്നെ കാണാൻ വന്നു. ബ്രേക്ക് ടൈമിൽ പോയി കാണാം എന്ന് കരുതിയത് ആയിരുന്നു. അദ്ദേഹം വളരെ സൗഹൃദത്തോടെയും സ്നേബത്തോടെയും ബഹുമാനത്തോടെയും ആണ് സംസാരിക്കുക. എന്നോട് മാത്രമല്ല, എല്ലാവരോടും'
അസുരൻ സിനിമയെക്കുറിച്ചും മഞ്ജു സംസാരിച്ചു. 'തമിഴിൽ ആദ്യം ചെയ്ത സിനിമ ആണ് അസുരൻ. ധനുഷ്, വെട്രിമാരൻ കോംബിനേഷൻ എല്ലാവർക്കും ഇഷ്ടമാണ്. അസുരനിൽ ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. കൊമേഴ്ഷ്യലായും സക്സസ് ആയിരുന്നു. ആ അവാർഡ് അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്. അദ്ദേഹം എടുത്ത ഹാർഡ് വർക്ക് എനിക്ക് അറിയാം. അസുരൻ എനിക്ക് എപ്പോഴും സ്പെഷ്യൽ ആണ്'
'പച്ചിയമ്മ എന്ന കഥാപാത്രം തമിഴ് പ്രേക്ഷകർ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. തമിഴ് മക്കളോട് ആ നന്ദി എനിക്ക് എപ്പോഴും ഉണ്ട്. അസുരനിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു. തുനിവ് ഞാൻ പ്രതീക്ഷിച്ചതിലും വ്യത്യസ്തമായിരുന്നു,' മഞ്ജു വാര്യർ പറഞ്ഞു.