»   » പൃഥ്വിയുടെ സ്വപ്‌നം പൂവണിയുന്നു; പാവാടയില്‍ അതിഥിയായി മഞ്ജു

പൃഥ്വിയുടെ സ്വപ്‌നം പൂവണിയുന്നു; പാവാടയില്‍ അതിഥിയായി മഞ്ജു

Posted By:
Subscribe to Filmibeat Malayalam

പല അവസരത്തിലും മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം പൃഥ്വിരാജ് തുറന്നു പറഞ്ഞതാണ്. പലപ്പോഴും അതിനുള്ള അവസരം മുക്കത്തുവരെ എത്തി തട്ടിപ്പോകുകയായിരുന്നു. എന്നാല്‍ പൃഥ്വിയുടെ ആ സ്വപ്‌നം പൂവണിയാന്‍ പോകുന്നു.

ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തില്‍ അതിഥി താരമായി മഞ്ജു അഭിനയിക്കുന്നു എന്നാണ് വാര്‍ത്തകള്‍. മഞ്ജു വാര്യര്‍ എന്ന നടിയായിട്ട് തന്നെയാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ കേന്ദ്ര നായക വേഷങ്ങളിലൊന്ന് ചെയ്യുന്നത് പൃഥ്വിയാണ്.


prithvi-manju

നേരത്തെ ശോഭനയും പാവാടയില്‍ അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ശോഭന പിന്മാറിയതിനെ തുടര്‍ന്ന് ആശ ശരത്ത് ആ വേഷം ഏറ്റെടുത്തു. അതുപോലെ, ബിജു മേനോന് പകരം അനൂപ് മേനോനും ചിത്രത്തില്‍ അഭിനയിക്കുന്നു. മിയയാണ് പാവാടയില്‍ പൃഥ്വിയുടെ നായിക.


ബെസ്റ്റ് ആക്ടര്‍, 1983 എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയ ബിപിന്‍ ചന്ദ്രയാണ് പാവാടയ്ക്കും തിരക്കഥയൊരുക്കുന്നത്. മണിയന്‍ പിള്ള രാജു നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Young star Prithviraj has always expressed his wish to act with Manju Warrier.Now that wish is going to be fulfilled.Manju Warrier is all set to act in the G.Marthandan directed movie Paavada. Manju will be seen in a guest role in the film as actress Manju Warrier herself.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam