twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഏത് അറ്റം വരേയും നിനക്കൊപ്പം ഞങ്ങളുണ്ട്'; നടിയെ പിന്തുണച്ച് മഞ്ജു വാര്യരും പൃഥ്വിയും അടക്കമുള്ള താരങ്ങൾ

    |

    നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം വേഗത്തിലാക്കിയിരിക്കുകയാണ് പൊലീസ്. കേസിൽ പ്രതി ചേർക്കപ്പെട്ടവരേയെല്ലാം അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇതിന്റെ നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംവിധായകൻ ബാലചന്ദ്രകുമാറിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഈ മൊഴികളും മൊബൈൽഫോൺ അടക്കമുള്ള തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.

    Recommended Video

    Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor

    2022 ഗോൾഡൻ ​ഗ്ലോബ് പുരസ്കാരങ്ങൾ; മൂന്ന് അവാർഡ് നേടി 'ദി പവർ ഓഫ് ദി ഡോഗ്'2022 ഗോൾഡൻ ​ഗ്ലോബ് പുരസ്കാരങ്ങൾ; മൂന്ന് അവാർഡ് നേടി 'ദി പവർ ഓഫ് ദി ഡോഗ്'

    കേസിൽ പുതിയ വഴിത്തിരിവുകൾ വന്നതോടെ ഇരയായ നടി തന്നെ രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ അഞ്ച് വർഷമായി നടി നടത്തുന്ന അതിജീവന യാത്രയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ നടി പങ്കുവെച്ച കുറിപ്പ് വൈറലാണിപ്പോൾ. ആക്രമണം നടന്ന് അഞ്ച് വർഷം പിന്നിടുന്ന വേളയിലാണ് സോഷ്യൽമീഡിയയിലൂടെ നടി കുറിപ്പ് പങ്കുവെച്ചത്. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല എന്ന് പറഞ്ഞ് കൊണ്ട് തുടങ്ങുന്നതായിരുന്നു നടിയുടെ കുറിപ്പ്.

    'എനിക്ക് ലഭിച്ച പുണ്യം... എല്ലാമെല്ലാമായിരുന്നു...'; അമ്മയുടെ ഓർമകളിൽ എം.ജി ശ്രീകുമാർ'എനിക്ക് ലഭിച്ച പുണ്യം... എല്ലാമെല്ലാമായിരുന്നു...'; അമ്മയുടെ ഓർമകളിൽ എം.ജി ശ്രീകുമാർ

    എന്റെ ശബ്‍ദം നിലയ്ക്കാതിരിക്കാൻ

    'ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര. അഞ്ച് വർഷമായി എൻറെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്‍തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്‍ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്‍ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ.... എൻറെ ശബ്‍ദം നിലയ്ക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്‍ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. നീതി പുലരാനും തെറ്റ് ചെയ്‍തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്‍നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി' എന്നായിരുന്നു നടി സോഷ്യൽമീഡിയയിൽ കുറിച്ചത്.

    അതിജീവിച്ചവൾക്ക് ഐക്യദാർഢ്യത്തോടെ

    താരത്തിന്റെ കുറിപ്പ് പുറത്ത് വന്നതോടെ നിരവധി പേർ പിന്തുണ അറിയിച്ച് രം​ഗത്തെത്തി. നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിധ പിന്തുണയും നൽകുന്നുവെന്ന തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല പ്രമുഖരും സാധാരണക്കാരും അടക്കമുള്ളവർ നടിയുടെ കുറിപ്പ് സ്വന്തം സോഷ്യൽമീഡിയകളിൽ പങ്കുവെച്ച് വ്യാപകമായി പിന്തുണ നൽകുന്നുമുണ്ട്. നടിയുടെ പോസ്റ്റ് ആദ്യം പങ്കുവെച്ച് രം​ഗത്തെത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. 'ധൈര്യം' എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കുവെച്ചത്. 'അതിജീവിച്ചവൾക്ക് ഐക്യദാർഢ്യത്തോടെ' എന്നാണ് ഇന്ദ്രജിത്ത് സുകുമാരൻ നടിയുടെ കുറിപ്പ് പങ്കുവെച്ച് എഴുതിയത്. പിന്നാലെ നടൻ ടൊവിനോ തോമസ്, അന്നാ ബെൻ, പാർവതി തിരുവോത്ത്, മഞ്ജു വാര്യർ, ശിൽപ ബാല, മിയ, നിമിഷ സജയൻ, ഐശ്വര്യ ലക്ഷ്മി, രമ്യാ നമ്പീശൻ തുടങ്ങിയവരും നടിയുടെ കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.

    നീതി നടപ്പാക്കണം

    നടി ആക്രമിക്കപ്പെട്ട കേസിൽ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യുസിസിയും ദിവസങ്ങൾക്ക് മുമ്പ് കുറിപ്പുമായി എത്തിയിരുന്നു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ അതിജീവിച്ചവളുടെ പോരാട്ടത്തിന് സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന അഭ്യർത്ഥനയുമായിട്ടാണ് ഡബ്ല്യുസിസി രംഗത്തെത്തിയത്. സംഘടനയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയോടും സർക്കാരിനോടും ആവശ്യം ഉന്നയിച്ചത്. 'നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഞങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നത്. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താൻ, ഗവൺമെന്റിനോടും മുഖ്യമന്ത്രിയോടും ഞങ്ങൾ ആവശ്യപ്പെടുന്നു'.

    Read more about: bhavana
    English summary
    Manju Warrier, Prithviraj, Supriya Menon And Others Support The Public Post Of Survivor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X