കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കും ഇടയില്‍ മഞ്ജു വാര്യര്‍
കുഞ്ചാക്കോ ബോബനെയും ജയസൂര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് പിള്ള ഒരു സൈക്കോ ത്രില്ലറുമായി എത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചാക്കോച്ചനും ജയസൂര്യക്കുമൊപ്പം ചിത്രത്തിലെ നായികയ്ക്കും തുല്യ പ്രാധാന്യമുണ്ട്. മൂവരുടെയും ജീവിതത്തിലൂടെയാണ് കഥ പുരോഗമിയ്ക്കുന്നത്.
ഈ മൂന്നാമത്തെ വേഷം, ചിത്രത്തിലെ നായിക വേഷം ആര് ചെയ്യും എന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തുരമായി. ജയസൂര്യയ്ക്കും കുഞ്ചാക്കോ ബോബനുമൊപ്പം ചിത്രത്തിലെ മറ്റൊരു മര്‍മ പ്രധാനവേഷത്തിലെത്തുന്നത് മഞ്ജു വാര്യരായിരിക്കും. ഇപ്പോള്‍ ആഷിഖ് അബുവിന്റെ റാണി പദ്മിനിയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുന്ന മഞ്ജുവിന്റെ അടുത്ത ചിത്രമാണത്രെ ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സൈക്കോ ത്രില്ലര്‍.

സ്വപ്ന കൂട്, കിലുക്കം കിലുകിലുക്കം, ഗുല്‍മാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടുമൊന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാജേഷ് പിള്ളയുടെ നാലാമത്തെ ചിത്രമാണിത്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന രാജേഷിന്റെ ആദ്യ ചിത്രത്തിലെ നായകന്‍ ചാക്കോച്ചനായിരുന്നു. പിന്നീട് സംവിധാനം ചെയ്ത ട്രാഫിക്കിലും ഒരു പ്രധാന വേഷത്തെ ചാക്കോച്ചന്‍ കൈകാര്യം ചെയ്തു. മിലിയാണ് രാജേഷ് പിള്ളയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും. കൊച്ചിയിലും ഇടുക്കിയിലെ വണ്ടിപ്പെരിയാറിലുമായി ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബോളിവുഡ് സിനിമകള്‍ക്ക് ഉള്‍പ്പെടെ ക്യാമറ ചലിപ്പിച്ചിട്ടുള്ള സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അരുണ്‍ലാല്‍ രാമചന്ദ്രന്റേതാണ് തിരക്കഥ.


Click it and Unblock the Notifications