ഒരു സിനിമയ്ക്ക് അരക്കോടി, മഞ്ജു സൂപ്പര്‍ നായിക തന്നെ
മലയാളത്തിന്റെ സൂപ്പര്‍ നായകന്മാര്‍ ആരാണെന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍, മമ്മൂട്ടി എന്നു പറയും. പിന്നെയും ചോദിച്ചാല്‍ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ അങ്ങനെയൊക്കെ അങ്ങ് പറഞ്ഞു പോകും. എന്നാലും നായികമാരുടെ പേര് പറയില്ല.
എന്നാല്‍ മലയാളത്തില്‍ അങ്ങനെ ഒരു കുതിപ്പ് തുടരുകയാണ്. അതും മഞ്ജു വാര്യരിലൂടെ. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജു തിരിച്ചു വന്നപ്പോള്‍ തന്നെ മലയാളികള്‍ അത് തീരുമാനിച്ചിരുന്നു.

പുതിയ ചിത്രത്തിന് വേണ്ടി മഞ്ജു വാങ്ങുന്ന പ്രതിഫലം അരകോടി രൂപയാണ്. മറ്റ് ഇന്റസ്ട്രികളെ വച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ തുകയാണെന്നറിയാം. എന്നിരിക്കിലും മലയാളത്തെ വച്ച് നോക്കുമ്പോള്‍ മഞ്ജു തന്നെ ഒന്നാം സ്ഥാനത്ത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. ഇടവേളയ്ക്ക് ശേഷം മഞ്ജു തിരിച്ചുവന്ന് അഭിനയിച്ച ഹൗ ഓള്‍ഡ് ആര്‍ യു തിയേറ്റര്‍ കളക്ഷനപ്പുറം, സാറ്റലൈറ്റ് റേറ്റിലും ഒന്നാം നിരയിലായിരുന്നു. മഞ്ജു അഭിനയിക്കുന്ന സിനിമ സ്വന്തമാക്കാന്‍ സാറ്റലൈറ്റ് ചാനലുകള്‍ മത്സരിക്കുമ്പോള്‍ എന്തിന് മഞ്ജുവിന്റെ സാലറി കുറയ്ക്കണം.


Click it and Unblock the Notifications