twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യരിന്റെ ആദ്യ സിനിമയിലെ ആദ്യത്തെ രംഗം

    By Aswini
    |

    പതിനേഴാം വയസ്സിലാണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലെത്തുന്നത്. ഭാവാഭിനയം കൊണ്ടും ചടുലമായ ഭാഷാവതരണം കൊണ്ടും രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ മഞ്ജു മലയാള സിനിമയില്‍ തന്റെ ഇടം കണ്ടെത്തി. അതുകൊണ്ടാണല്ലോ വിവാഹ ശേഷം അഭ്രപാളിവിട്ട മഞ്ജുവിന്റെ തിരിച്ചുവരവിന് അത്രയേറെ പ്രേക്ഷകര്‍ ആഗ്രഹിച്ചത്.

    പതിനാല് വര്‍ത്തിന് ശേഷം മഞ്ജു തിരിച്ചു വരികയും ചെയ്തു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം മികച്ച വിജയമാക്കി തീര്‍ക്കുകയും അതിന് ശേഷം എന്നും എപ്പോഴും എന്ന ചിത്രം ചെയ്യുകയും ചെയ്തു.

    manju-murali

    കരിയറില്‍ മികച്ച വിജയം നേടിയ മഞ്ജുവിന്റെ തുടക്കം എവിടെയായിരുന്നു? അതെ സാക്ഷ്യം എന്ന സിനിമ. മുരളിയെ പോലൊരു നടനൊപ്പമുള്ള അരങ്ങേറ്റം. മുരളിയുടെ ഓര്‍മ ദിവസമായ ഇന്ന് (06-08-2015) ആദ്യ ചിത്രത്തിലെ അഭിനായാനുഭവത്തെ കുറിച്ച് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

    സാക്ഷ്യം ആണ് എന്റെ ആദ്യ സിനിമ. മലയാളികള്‍ ഒരിക്കലും മറക്കാത്ത ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല, പക്ഷെ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത മോഹന്‍ ആയിരുന്നു എന്നെ സിനിമയിലേക്ക് ആദ്യം ക്ഷണിച്ചതെന്ന് മഞ്ജു പറയുന്നു. തിരക്കഥ എഴുതിയത് ഒരുപാടു ഹിറ്റ് സിനിമകള്‍ രചിച്ച ചെറിയാന്‍ കല്പകവാടി ആയിരുന്നു. അക്ഷരമാലയ്ക്ക് വേണ്ടി രാജന്‍ മനക്കല്‍ ആണ് സാക്ഷ്യം നിര്‍മ്മിച്ചത്.

    manju-thooval-kottaram

    ആദ്യത്തെ സിനിമയില്‍ തന്നെ മഹാനടനായ മുരളി സാറുമായി അഭിനയിക്കാനുള്ള ഭാഗ്യവും ഉണ്ടായി. എന്റെ ആദ്യത്തെ ഷോട്ട് അദ്ദേഹത്തോടൊപ്പം ആയിരുന്നു. അദ്ദേഹത്തിന്റെയും ഗൌതമിയുടെയും മകളായിട്ടായിരുന്നു എന്റെ വേഷം. ചെറിയ മോഹങ്ങള്‍ മാത്രം ഉണ്ടായിരുന്ന ഒരു പതിനേഴുകാരിക്ക് സിനിമയിലേക്ക് അവസരം കിട്ടിയപ്പോള്‍ ലഭിച്ച മഹാഭാഗ്യം. ഇന്ന് അദ്ദേഹം നമ്മെ വിട്ടുപോയ ദിവസമാണ്.

    അഭിനയം മുരളി സാറിന് തപസ്യ തന്നെയായിരുന്നു. അഭിനയത്തോട് ഇഷ്ടമുള്ള എല്ലാവര്‍ക്കും വേണ്ടി അദ്ദേഹം ബാക്കി വെച്ചു പോയ അഭിനയത്തിന്റെ രസതന്ത്രം എനിക്ക് എന്നും പ്രിയപ്പെട്ട പാഠപുസ്തകം ആണ്- മഞ്ജു എഴുതി.

    English summary
    Manju Warrier remembering her first shot in first film with late actor Murali
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X