twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു വാര്യര്‍ പിന്തുണ പിന്‍വലിച്ചു! ഖേദപ്രകടനത്തിന് പൊങ്കാലയുമായി സോഷ്യല്‍ മീഡിയ! കാണൂ!

    |

    സിനിമയ്ക്കപ്പുറത്തുള്ള കാര്യങ്ങളിലും ഇടപെടാറുണ്ട് മഞ്ജു വാര്യര്‍. അവശത അനുഭവിക്കുന്നവരെ സഹായിക്കാനും കലാരംഗത്ത് മുന്നേറാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനുമൊക്കെയായി ഈ താരം മുന്നിട്ടിറങ്ങിയിരുന്നു. വ്യത്യസ്തമാര്‍ന്ന സിനിമകളുമായി മുന്നേറുന്ന താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. വ്യക്തി ജീവിതത്തിലെ കടുത്ത പ്രതിസന്ധിയില്‍ താരത്തിനൊപ്പമായിരുന്നു ആരാധകര്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. പരസ്യത്തിലൂടെയായിരുന്നു തിരിച്ചുവരവ്. പിന്നീടത് സിനിമകളിലേക്കും വ്യാപിക്കുകയായിരുന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവില്‍ ഏറെ സന്തോഷിച്ചത് ആരാധകരായിരുന്നു.

    വിവാദങ്ങളില്‍ മൗനം!കണ്ണട വെച്ചാല്‍ ചെരി‍ഞ്ഞിരിക്കുന്നതിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് മഞ്ജുവാര്യര്‍വിവാദങ്ങളില്‍ മൗനം!കണ്ണട വെച്ചാല്‍ ചെരി‍ഞ്ഞിരിക്കുന്നതിന് പിന്നിലെ രഹസ്യത്തെക്കുറിച്ച് മഞ്ജുവാര്യര്‍

    പതിവില്‍ നിന്നും വ്യത്യസ്തമായ മേക്കോവറുകളും അഭിനയ പ്രാധാന്യമുള്ള സിനിമകളുമൊക്കെയായിരുന്നു രണ്ടാം വരവില്‍ താരത്തിന് ലഭിച്ചത്. ഇതോടെയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണം താരത്തിന് ലഭിച്ചത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച മിക്ക സിനിമകളും വിജയമായിരുന്നു. മലയാളത്തിന്റെ മികച്ച താരജോഡികളായ ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെ ആരാധകര്‍ അവര്‍ക്കൊപ്പമായിരുന്നു. പുതുവര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതില്‍ കൂട്ടായ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് താരം എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ പിന്തുണ പിന്‍വലിക്കുന്നുവെന്നും തനിക്ക് തെറ്റുപറ്റിയെന്നും വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണ പിന്‍വലിച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    വീഡിയോയിലൂടെ പിന്തുണ

    വീഡിയോയിലൂടെ പിന്തുണ

    നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെ പിന്തുണയ്ക്കുന്നുവെന്നറിയിച്ചാണ് മഞ്ജു വാര്യര്‍ ആദ്യമെത്തിയത്. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു താരം പിന്തുണ അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ തരംഗമായി മാറിയിരുന്നു. ജനുവരി ഒന്നിനാണ് വനിതാ മതില്‍ തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തോളം സ്ത്രീകളെ അണിനിരത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്. പിന്തുണ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിയുന്നതിനിടയിലാണ് താരം തീരുമാനം മാറ്റിയതും നേരത്തെയുള്ള പോസ്റ്റ് പിന്‍വലിച്ചതും.

    പിന്തുണ പിന്‍വലിച്ചു

    പിന്തുണ പിന്‍വലിച്ചു

    നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനായി സംഘടിപ്പിക്കുന്ന വനിതാ മതിലിന് താന്‍ ഇല്ലെന്ന് വ്യക്തമാക്കിയാണ് പിന്നീട് താരമെത്തിയത്. തന്റെ പിന്തുണ പിന്‍വലിക്കുന്നതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പദ്ധതികളുമായി ബന്ധപ്പെട്ട് താന്‍ സഹകരിച്ചിട്ടുണ്ടെന്നും സത്രീകള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ ദൗത്യം എന്ന നിലയിലാണ് താന്‍ പിന്തുണ പ്രഖ്യാപിച്ചതെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തിയതിനെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

    അറിവില്ലായ്മയിലൂടെ സംഭവിച്ചതാണ്

    അറിവില്ലായ്മയിലൂടെ സംഭവിച്ചതാണ്

    സംസ്ഥാനസര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്. വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല.

    കലയാണ് രാഷ്ട്രീയം

    കലയാണ് രാഷ്ട്രീയം

    അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്ന് കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിന് മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ ഏത് പാര്‍ട്ടികളുടെ പേരിലായാലും രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.

    പരിപാടി വിജയിക്കും

    പരിപാടി വിജയിക്കും

    താരം പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ തന്നെ രൂക്ഷവിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു.വനിതാ മതില്‍ ഇന്നലെ പ്രഖ്യാപിച്ച പരിപാടിയല്ലെന്നും അതേക്കുറിച്ചുള്ള കാര്യങ്ങളൊന്നും മനസ്സിലാക്കാതെ ആരെയോ തൃപ്തിപ്പെടുത്താനായി പിന്തുണയ്ക്കുകയും അത് പിന്‍വലിക്കുകയും ചെയ്തതിലൂടെ പരിപാടിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും നിങ്ങളില്ലെങ്കിലും ഈ പരിപാടി വിജയിക്കുമെന്നും വ്യക്തമാക്കിയുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്.

    രണ്ടഭിപ്രായം വരുമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു

    രണ്ടഭിപ്രായം വരുമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു

    ഞാനടക്കമുള്ളവർ ചേച്ചിയെ സ്നേഹിക്കുന്നത് ചേച്ചിയുടെ അഭിനയകലയിലുള്ള കഴിവും ചേച്ചിയുടെ നല്ലമനസ്സും അതിലെ നിലപാടുകളും. അതോടൊപ്പം വേർതിരിവുകളില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന മനസ്സും കണ്ടുകൊണ്ട് മാത്രമാണ്. ശബരിമല പോലൊരു വിഷയത്തിൽ ഇടപെടുമ്പോൾ നല്ല തീരുമാനമായാലും അല്ലെങ്കിലും രണ്ടഭിപ്രായം വരുമെന്ന് ചേച്ചി മനസ്സിലാക്കിയിരിക്കേണ്ടത് വളരെയേറെ അത്യാവശ്യമായ ഒന്നായിരുന്നു. പ്രത്യേകിച്ച് ഇപ്പോഴത്തെ സാഹചര്യം കൂടി ഓർക്കേണ്ടത് വളരെ അത്യാവശ്യമായ ഒന്നായിരുന്നു.ചേച്ചിയുടെ മൗനം ഒരുകാലത്തു ചോദ്യം ചെയ്യാനിടയാക്കി എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ മൗനം വളരെയേറെ ഉപകരിക്കുമായിരുന്നു. തുടർന്നും തീരുമാനം ആലോചിച്ചു കൊണ്ട് എടുക്കുക കൂടുതൽ ഗുണം ചെയ്യും. , താരത്തിന് ഒരാധിക നല്‍കിയ കമന്‍റാണ്.

    മഞ്ജു വാര്യരുടെ പോസ്റ്റ് കാണാം.

    മഞ്ജു വാര്യരുടെ പോസ്റ്റ് കാണാം.

    English summary
    Manju Warrier's latest facebook post viral.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X