ജോഷിയുടെ മോഹന്‍ലാല്‍ ചിത്രത്തില്‍ മഞ്ജു?
ഏവരും കാത്തിരുന്നത് ഒടുവില്‍ സംഭവിച്ചു, പ്രിയ നടി മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേയ്ക്ക് തിരിച്ചെത്തി, തിരിച്ചുവരവ് ചിത്രം വിജയവുമായി. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചാവേദികളിലെല്ലാം ഇപ്പോള്‍ മഞ്ജു വാര്യരും ഹൗ ഓള്‍ഡ് ആര്‍ യുവുമാണ് താരങ്ങള്‍. അടുത്തതായി ഉയരുന്ന ചോദ്യം മഞ്ജുവിന്റെ അടുത്ത ചിത്രം ഏതാണെന്നാണ്.
നേരത്തേ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മഞ്ജു അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരുമെന്നായിരുന്നു പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍ രഞ്ജിത്ത് ഈ ചിത്രം ഉപേക്ഷിയ്ക്കുകയും ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിയ്ക്കുകയും ചെയ്തു. മോഹന്‍ലാലിനെയും ലേഡി മോഹന്‍ലാലിനെയും ഒരുമിച്ച് കാണാമെന്ന് പ്രതീക്ഷിച്ച ആരാധകരെല്ലാം ഇതോടെ നിരാശരായി.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മോഹന്‍ലാലിനൊപ്പം മറ്റൊരു ചിത്രത്തില്‍ മഞ്ജുവെത്തുന്നുവെന്നാണ്. ഏറെനാളുകള്‍ക്ക് മുമ്പ് സംവിധായകന്‍ ജോഷി പ്രഖ്യാപിച്ച ലൈല ഓ ലൈലയില്‍ ലാലിനൊപ്പം മഞ്ജുവായിരിക്കും അഭിനയിക്കുകയെന്നാണ് സൂചന. തെന്നിന്ത്യന്‍ താരം അമല പോളിനെ നായികയാക്കിയായിരുന്നു ജോഷി ഈ പ്രൊജക്ട് പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ വിവാഹം അടുത്തിരിക്കുന്ന ഘട്ടത്തില്‍ ലൈല ഓ ലൈലയില്‍ നിന്നും അമല പിന്‍മാറിയിരിക്കുകയാണ്.
ചിത്രമാണെങ്കില്‍ ഒരുവട്ടം ചിത്രീകരണം തുടങ്ങുകയും തുടങ്ങി ബഡ്ജറ്റ് പ്രശ്‌നങ്ങളെത്തുടര്‍ന്ന് മാറ്റിവെയ്ക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ചിത്രീകരണം തുടങ്ങാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.


Click it and Unblock the Notifications