»   » വിദ്യാബാലന്‍റെ പിന്‍മാറ്റം വരുത്തിയ നഷ്ടങ്ങള്‍, നിയമപരമായി നേരിടാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

വിദ്യാബാലന്‍റെ പിന്‍മാറ്റം വരുത്തിയ നഷ്ടങ്ങള്‍, നിയമപരമായി നേരിടാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

Posted By: Nihara
Subscribe to Filmibeat Malayalam
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ആമിയായി മഞ്ജു വാര്യര്‍ എത്തും. ഏറെ നാളുകള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവിലാണ് തന്റെ നായികയെ കമല്‍ കണ്ടെത്തിയത്. വിദ്യാ ബാലനാണ് ആമിയായി എത്തുന്നതെന്ന വാര്‍ത്തകളായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാന്‍ അഞ്ചു ദിവസം ബാക്കി നില്‍ക്കെ താരം ചിത്രത്തില്‍ നിന്നും പിന്‍മാറുകയാണുണ്ടായത്.

വിദ്യാ ബാലന്റെ പെട്ടെന്നുള്ള പിന്‍മാറ്റം അണിയറ പ്രവര്‍ത്തകരെ ഏറെ ബുദ്ധിമുട്ടിച്ചു. പിന്നീട് പാര്‍വതിയുടെയും തബുവിന്റെയും പേരുകളാണ് കേട്ടത്. ഒടുവില്‍ സ്ഥിരീകരണവുമായി കമല്‍ തന്നെ രംഗത്തുവന്നു. ആമിയായി മഞ്ജു വാര്യര്‍ എത്തുമെന്ന് ഉറപ്പിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയില്‍ ആരംഭിക്കും.

നിയമപരമായി നേരിടും

ആമിയില്‍ അഭിനയിക്കുന്നതിന് കൈപ്പറ്റിയ അഡ്വാന്‍സ് തുക താരം തിരിച്ചു നല്‍കിയെങ്കിലും സെറ്റ് ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയ വകയില്‍ ലക്ഷങ്ങളാണ് ചെലവായത്. അതൊക്കെ ഉപേക്ഷിക്കേണ്ടി വന്നത് വന്‍ നഷ്ടത്തിനിടയാക്കി. താരത്തിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നിയമനടപടിക്കൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് മാധവിക്കുട്ടി. മതം മാറി കമലാസുരയ്യയായപ്പോഴും ആ ഇഷ്ടം അതുപോലെ ഉണ്ടായിരുന്നു. മാധവിക്കുട്ടിയുടെ ജീവിത കഥയായതിനാല്‍ത്തന്നെ ആമിയെ അവതരിപ്പിക്കാന്‍ ഏറെ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. സിനിമയുടെ സ്‌ക്രിപ്റ്റും മാധവിക്കുട്ടിയുടെ പുസ്തകങ്ങളും വിഡിയോയുമെല്ലാം വിദ്യയ്ക്ക് നല്‍കിയിരുന്നു. കൂടാതെ ചിത്രത്തിലെ സംഭാഷണങ്ങളെല്ലാം വിദ്യ സ്വായത്തമാക്കിയിരുന്നു.

ഭീഷണി മുന്നില്‍ക്കണ്ട് സ്വയം പിന്‍വാങ്ങിയതാണോ???

ബോളിവുഡ് ചിത്രമായ പത്മാവതിയുടെ ഷൂട്ടിനിടയില്‍ നടന്ന ആക്രമണം വിദ്യാ ബാലനെ പേടിപ്പിച്ചിരുന്നുവെന്നോയെന്നുള്ള കാര്യം വ്യക്തമല്ല. മതം മാറ്റമടക്കമുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ തനിക്കും ഭീഷണി ലഭിക്കുമോയെന്ന് വിദ്യ ഭയന്നിരുന്നോയെന്നും അറിയില്ലെന്നാണ് കമല്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.

ആമിയായി മഞ്ജു വാര്യര്‍

വിദ്യാ ബാലന്റെ പെട്ടെന്നുള്ള പിന്‍മാറ്റം അണിയറ പ്രവര്‍ത്തകരെ ഏറെ ബുദ്ധിമുട്ടിച്ചു. പിന്നീട് പാര്‍വതിയുടെയും തബുവിന്റെയും പേരുകളാണ് കേട്ടത്. ഒടുവില്‍ സ്ഥിരീകരണവുമായി കമല്‍ തന്നെ രംഗത്തുവന്നു. ആമിയായി മഞ്ജു വാര്യര്‍ എത്തുമെന്ന് ഉറപ്പിച്ചു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയില്‍ ആരംഭിക്കും.

English summary
After Vidya Balan opted out of Aami, the biopic of poet and writer Madhavi kutty, many actresses' names have been coming up including Parvathy and Tabu. The latest update is that actress Manju Warrier will be playing the most challenging role of Aami in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam