മഞ്ജുവും രേവതിയും ഉര്‍വശിയും ഒന്നിക്കുന്നു
ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് മഞ്ജു വാര്യര്‍, രേവതി, ഉര്‍വശി തുടങ്ങിയവരെ പോലുള്ള നായികമാര്‍. പകരം വയ്ക്കാനില്ലാത്ത അഭിനയത്തിന്റെ ആശാത്തികള്‍. ഈ മൂന്ന് സൂപ്പര്‍ നായികമാരും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചാല്‍ എങ്ങിനെ ഇരിക്കും?
അതെ, മഞ്ജു വാര്യരരും ഉര്‍വശിയും രേവതിയും ഇതാദ്യമായി ഒന്നിച്ചെത്തുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഈ അപൂര്‍വ്വ സംഗമം. മൂന്ന് പേര്‍ക്കും അതിശയിപ്പിക്കുന്ന കഥാപാത്രങ്ങളാണത്രെ ഒരുങ്ങിനില്‍ക്കുന്നത്.

മഞ്ജു അഭിനയിക്കുന്ന പുതിയ ചിത്രങ്ങളുടെ പട്ടികയില്‍ പലതും പറഞ്ഞു കേള്‍ക്കുന്നുണ്ട്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍, സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും കഴിഞ്ഞാല്‍ മഞ്ജു ചെയ്യുന്നത് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ അരുണ്‍ കുമാര്‍ അരവിന്ദിന്റെ ചിത്രമായിരിക്കും.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രേവതിയും ഉര്‍വശിയും വീണ്ടും അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. മോളി ആന്റി ദ റോക്‌സ് എന്ന ചിത്രമാണ് രേവതി ഒടുവില്‍ മലയാളത്തില്‍ ചെയ്തത്. മൈ ഡിയര്‍ മമ്മിയാണ് ഉര്‍വശി ചെയ്ത ഒടുവിലത്തെ ചിത്രം.
ഫഹദ് ഫാസിലിനെയും മുരളി ഗോപിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ വണ്‍ ബൈ ടു വിന് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി 15 ന് ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്.


Click it and Unblock the Notifications











