മഞ്ജുവും രേവതിയും തെന്നിന്ത്യയില്‍ സ്വാധീനമുള്ള വനിതകള്‍!!

By Aswathi

വനിതാ മാഗസിനായ ഫെമിന നടത്തിയ സര്‍വേയില്‍, തെന്നിന്ത്യയിയില്‍ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ മഞ്ജു വാര്യരും രേവതിയും. തമിഴ് നാട് മുന്‍ മുഖ്യമന്ത്രി, പുരട്ചി തലൈവി ജയലളിതയാണ് മൂന്നാം സ്ഥാനത്ത്.

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യര്‍ 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നത്. സിനിമാഭിനയത്തിനൊപ്പം പരസ്യ ചിത്രങ്ങളിലും ശ്രദ്ധകൊടുത്ത മഞ്ജു തന്റെ നൃത്തവും കൈവിട്ടിരുന്നില്ല. ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി.

revathi-manju

തിരിച്ചുവരവ് നടത്തിയ മഞ്ജുവിന്റെ ജനപ്രീതി വളരെ വലുതാണെന്ന് ഫെമിന വിലയിരുത്തി. സാമൂഹ്യരംഗങ്ങളിലെ ഇടപെടലും കാരണമായി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്നതിന് മുമ്പാണ് ജയലളിതയെ തിരഞ്ഞെടുത്തത്.

പട്ടികയില്‍ തന്നെ തിരഞ്ഞെടുത്തതിലെ സന്തോഷം മഞ്ജു ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നെ വിശ്വസിക്കുന്ന പ്രേക്ഷകരാണ് ഈ ഒരു നിലയില്‍ തന്നെ ഉയര്‍ത്തിയതെന്നാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റ്.

എണ്‍പതുകളുടെ തുടക്കത്തില്‍ അഭിനേത്രിയായി വെള്ളിത്തിരയിലെത്തിയ രേവതി ഇപ്പോള്‍ സംവിധായിക എന്ന നിലയിലും ശ്രദ്ധേയായാണ്. മലയാളത്തിലും തമിഴിലും രേവതിയ്ക്ക് ലഭിച്ചത് തുല്യ സ്വീകരണമാണ്. തെലുങ്കിലും കന്നടയിലും രേവതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X