18 പ്ലസ് മൂവിയാണ്! കുട്ടികളെയും കൂട്ടി കുടുംബത്തോടെ വരരുത്; തന്റെ സിനിമയെ പറ്റി മുന്നറിയിപ്പുമായി മഞ്ജു വാര്യർ

നടി മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തന്‍ സിനിമ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഫൂട്ടേജ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകൡലാണ് മഞ്ജുവടക്കമുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അതേ സമയം റിലീസിന്റെ തലേദിവസം പ്രേക്ഷകര്‍ക്കൊരു മുന്നറിയിപ്പുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

കുടുംബപ്രേക്ഷകര്‍ക്ക് ഒരുമിച്ച് വന്ന് കാണാന്‍ പറ്റുന്നൊരു സിനിമയല്ലെന്നും പതിനെട്ട് വയസിന് മുകളിലുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടൊരു വീഡിയോയിലൂടെ പറയുകയാണ് മഞ്ജു. എല്ലാവരും ഈയൊരു കാര്യം മനസില്‍ വെച്ചിട്ട് വേണം സിനിമ കാണാന്‍ വരേണ്ടതെന്നും നടി സൂചിപ്പിച്ചിരിക്കുന്നു.

manju-warrier

'സാധാരമയായി എന്റെ സിനിമകള്‍ തിയേറ്ററില്‍ വന്നിരുന്ന് കാണുന്നത് ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. കുഞ്ഞുങ്ങളും ഗ്രാന്റ് പാരന്റ്സും പാരന്റ്സും എല്ലാവരും അടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് തിയേറ്ററിലേക്ക് വന്ന് എന്റെ സിനിമ കാണുന്നത്. എന്നാല്‍ ഈ സിനിമയ്ക്ക് അതില്‍ നിന്ന് ഒരു വ്യത്യാസമായൊരു സ്വഭാവമുണ്ട്.

ഈ സിനിമ 18 പ്ലസ് പ്രേക്ഷകരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. തിയേറ്ററില്‍ വന്ന് കാണുമ്പോള്‍ ഈയൊരു വിവരം മനസ്സില്‍ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ തിയേറ്ററില്‍ വന്ന് കാണുകയും ആസ്വദിക്കുകയും വേണം.' എന്നുമാണ് മഞ്ജു വാര്യര്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്.

'ഫൂട്ടേജ് 18 പ്ലസ് ആണേ, ശ്രദ്ധിക്കണേ അമ്പാനേ' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല ഫൂട്ടേജ് എന്ന സിനിമ ഓഗസ്റ്റ് ഇരുപത്തിമൂന്നിന് തിയേറ്ററുകൡലക്ക് എത്തുമെന്നും നടി സൂചിപ്പിച്ചിരിക്കുകയാണ്.

manju-warrier

ഉത്തരവാദിത്വത്തോടെ ഇങ്ങനെ ഒരു കാര്യം അറിയിച്ചതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയോടുള്ള ബഹുമാനം കൂടുന്നു, ഇപ്പോഴെങ്കിലും ഇത് പറഞ്ഞത് നന്നായി. ഇല്ലായിരുന്നെങ്കില്‍ സിനിമ കണ്ട് കഴിഞ്ഞ് അംബാനെ കുറ്റം പറഞ്ഞേനെ. എന്നും മഞ്ജു ചേച്ചിയോട് ഇഷ്ടം തന്നെയാണ്. ശരിക്കും നിങ്ങള്‍ തന്നെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നിങ്ങനെ കമന്റിലൂടെ നിരവധി പേരാണ് നടിയെ അനുകൂലിച്ച് കൊണ്ടും സിനിമയ്ക്ക് പിന്തുണ അറിയിച്ചും എത്തിയിരിക്കുന്നത്.

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. ചിത്രത്തില്‍ മഞ്ജുവിനെ കൂടാതെ വിശാഖ് നായരും ഗായത്രി അശോകുമാണ് മറ്റ് രണ്ട് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ടീസര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് മഞ്ജു വാര്യരുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. അതുപോലെ സിനിമയുടെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്നുണ്ടെങ്കിലും തമിഴിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് മഞ്ജുവിപ്പോള്‍. രജനികാന്തിന്റെ വേട്ടൈയന്‍ എന്ന സിനിമയാണ് അടുത്തതായി വരാനിരിക്കുന്നത്. ഒക്ടോബറിലായിരിക്കും ചിത്രത്തിന്റെ റിലീസ്.

മഞ്ജുവിൻ്റെ വീഡിയോ കാണാം

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X