ആഷിഖിനൊപ്പം മഞ്ജുവും റിമയും
മഞ്ജു വാര്യരും റിമ കല്ലിങ്കലും ഒന്നിക്കുന്നു. രണ്ട് പേരും നൃത്ത രംഗത്ത് സജീവമായതുകൊണ്ട് ഏതോ ഒരു ഡാന്‍സ് പ്രോഗ്രാം ചെയ്യാനാണെന്ന് തെറ്റിദ്ധരിക്കരുത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ റിമ കല്ലിങ്കലിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷവുമായി മഞ്ജു വാര്യരും അഭിനയിക്കും.
മമ്മൂട്ടിയെ നായകനാക്കി 'ഗ്യാങ്സ്റ്റര്‍' എന്ന ചിത്രം സംവിധാനം ചെയ്തതിന് ശേഷം ആഷിഖ് തയ്യാറെടുക്കുന്ന അടുത്ത ചിത്രമാണിത്. 'രാഗിണി പത്മിനി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്ത്രീകേന്ദ്രീകൃതമായ ഒരു കഥയാണ് പറയുന്നതെന്ന് അറിയുന്നു.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത റിമ ആഷിക്കിന്റെ ചിത്രത്തിലൂടെ തന്നെയാണ് തിരികെ വരുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ ചിത്രം ഇതായിരുന്നില്ല. 'ഒപ്പന' എന്ന് പേരിട്ടിരുന്ന ചിത്രമാണ് ആഷിഖും റിമയും അടുത്തതായി ചെയ്യാനിരുന്നത്. ഇപ്പോള്‍ അതേ കുറിച്ച് വാര്‍ത്തകളൊന്നുമില്ല.
മഞ്ജു വാര്യരുടെ തിരിച്ചുവരവിന് ശേഷമുള്ള മൂന്നാമത്തെ ചിത്രമായിരിക്കും രാഗിണി പത്മിനി. 'ഹൗ ഓള്‍ഡ് ആര്‍ യു'വിന് ശേഷം, ഇപ്പോള്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവും മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണമ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ.


Click it and Unblock the Notifications