റിമ റാണി, മഞ്ജു പത്മിനി
അങ്ങനെ വിവാഹ ശേഷം റിമയുടെ സിനിമയിലേക്കുള്ള തിരിച്ചുവരുവും, തിരിച്ചുവരവില്‍ മഞ്ജു വാര്യയരുടെ മൂന്നാമത്തെ ചിത്രത്തിന്റെ കാര്യവും തീരുമാനമായി. ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റാണി പത്മിനി' എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും റിമ കല്ലിങ്കലും ഒരുമിച്ചെത്തും. ഒരു സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് റാണിപത്മിനി.
റാണി എന്ന കഥാപാത്രമായി റിമ കല്ലിങ്കലെത്തുന്ന ചിത്രത്തില്‍ പത്മിനിയെ അവതരിപ്പിക്കുന്നത് മഞ്ജു വാര്യരാണ്. അപരിചിതമായ രണ്ട് സ്ത്രീകളുടെ ഒരു യാത്ര പ്രമേയമാക്കിയാണ് ചിത്രം. രണ്ട് പേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്. കൊച്ചിയില്‍ നിന്ന് തുടങ്ങി, ദില്ലി വഴി ഹിമാചല്‍പ്രപദേശിലേക്ക് നീളുന്നതാണ് യാത്ര.

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രം ഒരു ഫീല്‍ഗുണ്ട് ട്രാവല്‍ മൂവിയാണെന്നും ആഷിഖ് പറയുന്നു. ചിത്രത്തില്‍ നായകനെന്ന് പറയാന്‍ ഒരാളില്ല. രണ്ട് സ്ത്രീകള്‍, അവരുടെ ജീവിതത്തെയും അനുഭവത്തെയും കുറിച്ചാണ് സിനിമ പറയുന്നത്. മലയാളത്തില്‍ ഒത്തിരി മള്‍ട്ടിനായക സിനിമകളുണ്ട്. പക്ഷെ മള്‍ട്ടി നായിക സിനിമകള്‍ പറയാന്‍ അധികമൊന്നും ഇല്ല. അത്തരമൊരു പരീക്ഷണമാണ് റാണി പത്മിനി.
'ഗ്യാങ്സ്റ്ററി'ന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും റാണി പത്മിനിയ്ക്കുണ്ട്. ശ്യാം പുഷ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ തുടങ്ങും. കൊച്ചിയും ദില്ലിയും ഹിമാചല്‍ പ്രദേശുമാണ് പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications