മഞ്ജു വാര്യരുടെ 'ആമി'യിലെ പ്രധാന കഥാപാത്രമായി മുരളി ഗോപി! ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു!
കമല്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ആമി. മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ചിത്രം എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതകഥയാണ് പറയുന്നത്. സിനിമ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ ആദ്യമെ ഉണ്ടായിരുന്നു. അതിനൊപ്പം സിനിമയില്‍ നായികയായി അഭിനയിക്കുന്നത് വിദ്യാ ബാലന്‍ ആണെന്ന് ആരംഭിച്ചിരുന്നെങ്കിലും പിന്നീട് മഞ്ജു വാര്യര്‍ നായികയാവുകയായിരുന്നു.
കമല സുരയ്യയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷത്തില്‍ ചിത്രത്തില്‍ മുരളി ഗോപിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്ത വേഷത്തിലെത്തുന്ന മുരളി ഗോപിയുടെ ചിത്രത്തിലെ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലെ ഔദ്യോഗിക പേജിലുടെയാണ് മുരളി ഗോപി തന്റെ ലുക്ക് പുറത്ത് വിട്ടിരുന്നത്.
പുതിയ ലുക്ക് പങ്കുവെച്ചതിനൊപ്പം താന്‍ മുമ്പ് സംവിധായകന്‍ കമലിന്റെ കൂടെ വര്‍ക്ക് ചെയ്ത ഗദ്ദാമ എന്ന സിനിമയ്ക്ക് ശേഷം ഒന്നിക്കുന്നതാണെന്നും മുരളി ഗോപി പറയുന്നുണ്ട്. ഗദ്ദാമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മുരളിയായിരുന്നു. കഴിഞ്ഞയാഴ്ച റിലീസിനെത്തിയ ടിയാന്‍ ആയിരുന്നു മുരളി ഗോപിയുടെ മറ്റൊരു സിനിമ. മുരളി ഗോപി തിരക്കഥയിലാണ് ടിയാന്‍ പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications