ആമി മാത്രമല്ല അണിയറ പ്രവര്‍ത്തകരും സൂപ്പറാണ്! ഓഡിയോ ലോഞ്ചിനെത്തിയ താരങ്ങളുടെ ചിത്രങ്ങളിതാ..

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ആമിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം പോസ്റ്ററുകളും ട്രെയിലറും പുറത്ത് വന്നിരുന്നു. അതിനിടെ സിനിമയുടെ ഓഡിയോ ലോഞ്ചും കഴിഞ്ഞിരിക്കുകയാണ്.

ഇന്നലെ വൈകുന്നേരം ലുലുമാളില്‍ നിന്നുമായിരുന്നു ആമിയുടെ മ്യൂസിക് ലോഞ്ച് നടത്തിയത്. റീല്‍ ആന്റ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി തോമസും റോബന്‍ റോച്ചയും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമ കമല്‍ ആണ് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത്..

 ആമിയുടെ ഓഡിയോ ലോഞ്ച്

ആമിയുടെ ഓഡിയോ ലോഞ്ച്

മഞ്ജു വാര്യര്‍ നായികയാവുന്ന ആമി എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചി ലുലു മാളില്‍ നിന്നും കഴിഞ്ഞിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ആമി വരുന്നു

ആമി വരുന്നു

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരി കമലാ സുരയ്യയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമ ഈ വര്‍ഷം തന്നെ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെ സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വന്നിരുന്നു.

ഹിറ്റായ ട്രെയിലര്‍

ഹിറ്റായ ട്രെയിലര്‍

സിനിമയില്‍ നിന്നും പുറത്ത് വിട്ട ട്രെയിലറിന് പലതരത്തിലുള്ള പ്രതികരണങ്ങളായിരുന്നു കിട്ടിയിരുന്നത്. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാന്‍ അതിന് കഴിഞ്ഞിരുന്നു.

കമലും മഞ്ജുവും ഒന്നിക്കുന്ന സിനിമ..

കമലും മഞ്ജുവും ഒന്നിക്കുന്ന സിനിമ..

20 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരും സംവിധായകന്‍ കമലും ഒന്നിക്കുന്ന സിനിമയാണ് ആമി. എഴുത്തുക്കാരി കമല സുരയ്യയുടെ ജീവിതകഥയെ ആസ്പമാക്കിയാണ് നിര്‍മ്മിക്കുന്നതെങ്കിലും 'എന്റെ കഥ' എന്ന പുസ്തകത്തെ ഉള്‍പ്പെടുത്തിയാണ് കഥ പുരോഗമിക്കുന്നത്.

 മറ്റ് താരങ്ങള്‍

മറ്റ് താരങ്ങള്‍

മാധവിക്കുട്ടിയായി മഞ്ജു അഭിനയിക്കുമ്പോള്‍ അവരുടെ ഭര്‍ത്താവ് മാധവദാസിനെ മുരളി ഗോപിയാണ് അവതരിപ്പിക്കുന്നത്. ഒപ്പം അനൂപ് മേനോന്‍, ടൊവിനോ തോമസ്, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍ കുമാര്‍, ശിവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 വിവാദങ്ങളുമായി സിനിമ

വിവാദങ്ങളുമായി സിനിമ


സിനിമയുടെ പ്രഖ്യാപനം മുതല്‍ അവസാനമിറങ്ങിയ ട്രെയിലര്‍ വരെയും സിനിമയ്ക്ക് നേരിടേണ്ടി വന്നത് വലിയ വിവാദങ്ങളായിരുന്നു. എന്നാല്‍ ഏത് പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ് കമലും സിനിമയുടെ അണിയറ പ്രവര്‍ത്തകരും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X