»   » വിവാദങ്ങള്‍ കാറ്റില്‍ പറത്തി, ആമിയും നീര്‍മാതാളവും ഹൃദയത്തോട് ചേര്‍ത്ത് വെപ്പിച്ച് ആ മനോഹര ഗാനമെത്തി

വിവാദങ്ങള്‍ കാറ്റില്‍ പറത്തി, ആമിയും നീര്‍മാതാളവും ഹൃദയത്തോട് ചേര്‍ത്ത് വെപ്പിച്ച് ആ മനോഹര ഗാനമെത്തി

Posted By:
Subscribe to Filmibeat Malayalam

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ആമി ചിലയിടത്ത് വിവാദങ്ങളായി തലയുയര്‍ത്തുമ്പോള്‍ ദാ ഇവിടെ മലയാളികളെ പിടിച്ചിരുത്തുന്ന മനോഹരമായ ഒരു ഗാനം എത്തിയിരിക്കുകയാണ്. നീര്‍മാതാളം പൂത്തകാലം എന്ന് എഴുതി തുടങ്ങുന്ന ഗാനം ഔദ്യോഗികമായി ഇന്നാണ് പുറത്ത് വന്നത്.

അനുഷ്ക ഷെട്ടിക്ക് മാത്രം സാധ്യമായ ചിലത്.. (പ്രതീക്ഷിച്ച സംഗതികളല്ല ബാഗമതി"യിൽ) ശൈലന്റെ റിവ്യൂ!!

ശ്രേയ ഘോഷാല്‍ ആലപിച്ച പാട്ട് ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമില്ല. പാട്ടിന് ഇടയില്‍ ബംഗാളി ലൈന്‍സ് ഉള്ളത് കേള്‍വിക്കാരന് മറ്റൊരു അനുഭൂതിയാണ് നല്‍കുന്നത്. കഴിഞ്ഞ ആഴ്ച ലുലു മാളില്‍ നിന്നുമായിരുന്നു ആമിയുടെ ഓഡീയോ ലോഞ്ച് നടത്തിയത്. പിന്നാലെ വീഡിയോ ഗാനവും എത്തിയിരിക്കുകയാണ്.

വീഡിയോ ഗാനം

ആമിയില്‍ നിന്നും വീഡിയോ ഗാനം പുറത്ത് വന്നിരിക്കുകയാണ്. നീര്‍മാതാളത്തിന്റെ നൈര്‍മല്യത്തോടെ ആമിയിലെ ആദ്യ ഗാനം എന്ന് പറഞ്ഞ് മഞ്ജു വാര്യരും പാട്ട് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഹൃദയം കീഴടക്കും

ശ്രേയ ഘോഷാല്‍ ആലപിച്ച പാട്ട് റിലീസായ ഉടനെ തന്നെ ഹിറ്റായിരിക്കുകയാണ്. പാട്ടിന് ഇടയില്‍ ബംഗാളി ലൈന്‍സ് ഉള്ളത് പ്രത്യേകമായ ഒരു അനുഭൂതിയാണ് കൊടുക്കുന്നത്.

വിവാദങ്ങള്‍ പിടിവിടാതെ ആമി

മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി, തുടക്കം മുതല്‍ വിവാദങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. ഇപ്പോള്‍ സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി ഹൈകോടതയില്‍ ഹര്‍ജി പോയിരിക്കുകയാണ്.

ആരോപണമിതാണ്..


ചിത്രത്തിന്റെ തിരക്കഥയും ബ്ലൂ പ്രിന്റും പരിശോധിച്ചതിനു ശേഷം അതില്‍ ഏതെങ്കിലും മത വിഭാഗത്തെ വ്രണപ്പെടുത്തുന്ന സംഗതികള്‍ ഉണ്ടെങ്കില്‍ അത് ഒഴിവാക്കണം. ശേഷം പ്രദര്‍ശനാനുമതി നല്‍കുകയാണ് വേണ്ടതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.

മാധവിക്കുട്ടിയുടെ കഥ

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ആമി റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. മാധവിക്കുട്ടി മുസ്ലീം മതം സ്വീകരിക്കുകയും പിന്നീട് കമല സുരയ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതാണ് സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉയരുന്നതിന് പിന്നിലുള്ള ആദ്യത്തെ കാര്യം.

കേന്ദ്ര കഥാപാത്രങ്ങള്‍

മാധവിക്കുട്ടിയായി മഞ്ജു അഭിനയിക്കുമ്പോള്‍ അവരുടെ ഭര്‍ത്താവ് മാധവദാസായി അഭിനയിക്കുന്നത് മുരളി ഗോപിയാണ്. ഒപ്പം അനൂപ് മേനോന്‍, ടൊവിനോ തോമസ്, ജ്യോതി കൃഷ്ണ, കെപിഎസി ലളിത, വത്സലാ മേനോന്‍, ശ്രീദേവി ഉണ്ണി, അനില്‍ നെടുമങ്ങാട്, സുശീല്‍ കുമാര്‍, ശിവന്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗൂഗിളിന്റെ ആദരം

കമല സുരയ്യയോടുള്ള ആദര സൂചകമായി ഇന്ന് ഗൂഗിളിന്റെ ഡൂഡില്‍ മാധവിക്കുട്ടിയുടെ മുഖചിത്രമാണ് കൊടുത്തിരിക്കുന്നത്. മഞ്ജിത് താപ് എന്ന കഥാകാരനാണ് മാധവിക്കുട്ടിയുടെ ചിത്രം തയ്യാറാക്കിയത്.

വിശേഷണം ഇങ്ങനെ..

എഴുത്തിന്റെ ലോകത്തേക്ക് സ്ത്രീകള്‍ക്ക് ജാലകം തുറന്ന് നല്‍കിയ വ്യക്തിത്വം എന്ന വിശേഷണത്തോടെയാണ് ഗൂഗിള്‍ കമലാ സുരയ്യയെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത്.

English summary
Manju Warrier's Aami video song out

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam