ലൂസിഫറില്‍ ലാലേട്ടന്‍ മാത്രമല്ല! മഞ്ജുവും തിളങ്ങി! വൈറലായി നടിയുടെ പുതിയ ലൊക്കേഷന്‍ ചിത്രം! കാണൂ
മഞ്ജു വാര്യര്‍ എന്ന താരത്തിന്റെ സിനിമകള്‍ ആരാധകര്‍ എപ്പോഴും ആകാംക്ഷയോടെയാണ് നോക്കി കാണാറുളളത്. ഏത് തരം കഥാപാത്രമായാലും തന്റെ പ്രകടനം കൊണ്ട് മഞ്ജു മികവുറ്റതാക്കാറുണ്ട്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് മഞ്ജു സിനിമയില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തിലേക്കുളള തിരിച്ചുവരവില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നടിക്ക് സാധിച്ചിരുന്നു.
മോഹന്‍ലാലിന്റെ നായികയായുളള ലൂസിഫറായിരുന്നു മഞ്ജുവിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്ന സിനിമ. ലൂസിഫറില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. ചിത്രത്തില്‍ ലാലേട്ടനൊപ്പം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച നടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ മഞ്ജുവിന്റെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ലൂസിഫറിലെ പ്രിയദര്‍ശിനി
ഒടിയന് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യര്‍ വീണ്ടും അഭിനയിച്ച ചിത്രമായിരുന്നു ലൂസിഫര്‍. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിലും ക്യാരക്ടര്‍ പോസ്റ്ററുകളിലും മഞ്ജു തിളങ്ങിയിരുന്നു. സിനിമയില്‍ പ്രാധാന്യമുളെളാരു കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്.

കരുത്തുറ്റ നായിക കഥാപാത്രം
ലൂസിഫര്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ലാലേട്ടനൊപ്പം മഞ്ജുവിന്റെ കഥാപാത്രത്തിനും നിറഞ്ഞ കൈയ്യടി ലഭിച്ചിരുന്നു. നടിയുടെ കാലം കഴിഞ്ഞുവെന്ന് പറയുന്നവര്‍ക്കുളള വായടപ്പിക്കുന്ന മറുപടിയാണ് ലൂസിഫറിലെ മഞ്ജുവിന്റെ പ്രകടനമെന്ന് അഭിപ്രായങ്ങള്‍ വന്നിരുന്നു. സിനിമയില്‍ പ്രിയദര്‍ശിനി രാംദാസായി ഗംഭീര പ്രകടനം തന്നെയാണ് മഞ്ജു കാഴ്തചവെച്ചിരിക്കുന്നതെന്ന് അറിയുന്നു.

തമിഴ് അരങ്ങേറ്റം
ലൂസിഫറിനു ശേഷവും കൈനിറയെ ചിത്രങ്ങളാണ് മഞ്ജുവിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ധനുഷ് നായകനാവുന്ന അസുരന്‍ എന്ന ചിത്രത്തിലൂടെ നടി തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന വാര്‍ത്ത അടുത്തിടെയായിരുന്നു പുറത്തുവന്നത്. വടചെന്നൈയ്ക്കു ശേഷം വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

ധനുഷിന്റെ നായിക
അസുരന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ പിന്നിട്ട സിനിമാ ജീവിതത്തിനൊടുവിലാണ് മഞ്ജു കോളിവുഡിലും അരങ്ങേറ്റം കുറിക്കുന്നത്. സിനിമയില്‍ ഇരട്ട വേഷത്തിലാണ് ധനുഷ് എത്തുന്നതെന്നാണ് അറിയുന്നത്. 1960 മുതല്‍ 80 വരെയുളള കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.

ചിത്രം വൈറല്‍
സിനിമയുടെ ചിത്രീകരണം പുരോഗമിക്കവേ അസുരന്‍ ലൊക്കേഷനില്‍ നിന്നുളള മഞ്ജുവിന്റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രത്തിന്റെ സെറ്റില്‍ സംവിധായകന്‍ വെട്രിമാരനും നടന്‍ പശുപതിക്കുമൊപ്പവും നില്‍ക്കുന്ന മഞ്ജുവിനെയാണ് ഫോട്ടോയില്‍ കാണിക്കുന്നത്. മഞ്ജുവിനൊപ്പം സ്‌ക്രീനില്‍ എത്താനാകുന്നതില്‍ ആവേശമുണ്ടെന്നും അവരില്‍ നിന്നും പഠിക്കാനുണ്ടെന്നും ധനുഷ് മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു.
കാണൂ


Click it and Unblock the Notifications