പ്രിയപ്പെട്ടവള്‍ക്ക് സന്തോഷ ജന്മദിനം, ലവ് യൂ ഫോര്‍എവര്‍, ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍

By Midhun Raj

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് ഭാവന. നമ്മള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ സജീവമായിരുന്നു. മോളിവുഡിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡത്തിലുമെല്ലാം ഭാവന അഭിനയിച്ചു. വിവാഹ ശേഷം സാന്‍ഡല്‍വുഡില്‍ മാത്രമാണ് നടി സജീവമായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭാവനയുടെ എറ്റവും പുതിയ വിശേഷങ്ങളെല്ലാം പ്രേക്ഷകര്‍ അറിയാറുളളത്. ഭര്‍ത്താവ് നവീനൊപ്പമുളള ചിത്രങ്ങളെല്ലാം നടി തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്.

സാരിയില്‍ സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, കാണാം

പൃഥ്വിരാജ് ചിത്രം ആദം ജോണിലാണ് ഭാവന അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. മോളിവുഡില്‍ ഇല്ലെങ്കിലും കന്നഡ സിനിമയില്‍ ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്ന നായികയാണ് ഭാവന. അതേസമയം മലയാളികളുടെ പ്രിയതാരത്തിന്‌റെ 35ാം പിറന്നാള്‍ ദിവസമാണിന്ന്.

ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി

ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. പ്രിയ സുഹൃത്തിന് പിറന്നാളാശംസ നേര്‍ന്ന് മഞ്ജു വാര്യരുടെതായി വന്ന പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഭാവന. മുന്‍പും ഭാവനയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ നടി പങ്കുവെച്ചിട്ടുണ്ട്. ഭാവനയുടെ വിവാഹ ചടങ്ങുകളില്‍ എല്ലാം മഞ്ജു വാര്യരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

അന്ന് എടുത്ത ചിത്രങ്ങളെല്ലാം സോഷ്യല്‍

അന്ന് എടുത്ത ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഭാവനയുടെ പിറന്നാളിന് മഞ്ജു വാര്യരുടെതായി വരാറുളള പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്നുളള മഞ്ജു വാര്യരുടെ കുറിപ്പ് വന്നത്. ഭാവനയ്‌ക്കൊപ്പമുളള ഒരു പഴയ ചിത്രം പങ്കുവെച്ചാണ് നടി പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയത്.

പ്രിയപ്പെട്ടവള്‍ക്ക് സന്തോഷ ജന്മദിനം

പ്രിയപ്പെട്ടവള്‍ക്ക് സന്തോഷ ജന്മദിനം, ലവ് യൂ ഫോര്‍എവര്‍ എന്നാണ് ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്ന് മഞ്ജു കുറിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ ഭാവനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും എത്തിയിരുന്നു. ധൈര്യശാലിയായ, പുലിക്കുട്ടിയായ കൂട്ടുകാരിക്ക് ജന്മദിനാശംസ നേര്‍ന്നാണ് ഗീതു മോഹന്‍ദാസ് എത്തിരിക്കുന്നത്.

Recommended Video

മറ്റു നടിമാരുടെ ഭർത്താക്കന്മാരെ പോലെയാവില്ല ഭാവനയുടെ ഭർത്താവ്, ഭാവന സിനിമയിൽ തുടരുമോ??
മഞ്ജു വാര്യര്‍ക്കും തനിക്കുമൊപ്പമുളള

മഞ്ജു വാര്യര്‍ക്കും തനിക്കുമൊപ്പമുളള ഭാവനയുടെ ചിത്രം പങ്കുവെച്ച് സംയുക്ത വര്‍മ്മയും കൂട്ടുകാരിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയത്. ഇവര്‍ക്ക് പുറമെ ആരാധകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഭാവനയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. അതേസമയം വിവാഹ ശേഷം ബാംഗ്ലൂരായിരുന്നു ഭാവന സ്ഥിര താമസമാക്കിയത്. അടുത്ത സുഹൃത്തുക്കളായ ഭാവനയും നവീനും പിന്നീടാണ് പ്രണയത്തിലായത്. തുടര്‍ന്ന് 2018ല്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം ഭാവനയുടെയും നവീന്‌റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ അന്ന് എത്തിയിരുന്നു. കന്നഡ നിര്‍മ്മാതാവും നടനുമാണ് നവീന്‍. അതേസമയം കന്നഡത്തിലാണ് ഭാവനയുടെ പുതിയ സിനിമകള്‍ ഒരുങ്ങുന്നത്. 96ന്‌റെ കന്നഡ റീമേക്കില്‍ തൃഷയുടെ റോളില്‍ ഭാവനയായിരുന്നു അഭിനയിച്ചത്.

Read more about: bhavana manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X