നിനക്കറിയാം, നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്! ഭാവനയോട് മഞ്ജു വാര്യര്‍ പറയുന്നു!

കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച ഭാഗ്യ നടിയാണ് ഭാവന. തുടക്കം സഹനടിയായിട്ടായിരുന്നെങ്കിലും ശ്രദ്ധേയമായ വേഷമായിരുന്നു. പില്‍ക്കാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരുടെ പട്ടികയിലെത്തിയ ഭാവന ഇന്ന് കന്നഡ സിനിമയുടെ മരുമകളാണ്. കന്നഡ നിര്‍മാതാവുമായിട്ടുള്ള വിവാഹത്തിന് ശേഷമായിരുന്നു ഭാവന കന്നഡ ഇന്‍ഡസ്ട്രിയില്‍ സജീവമാവുന്നത്.

ജൂണ്‍ ആറിന് ഭാവനയെ സംബന്ധിച്ച് ഏറ്റവും മനോഹരമായ ദിവസമാണ്. നടിയിന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയ നിറയെ ഭാവനയക്കുള്ള ജന്മദിന സന്ദേശങ്ങളാണ്. അതിനൊപ്പം നടി മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങള്‍ ഭാവനയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്. പിറന്നാള്‍ ദിവസത്തില്‍ ഭാവനയ്ക്ക് പറയാനുള്ളത് എന്താണെന്ന് കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.

പിറന്നാള്‍ ആഘോഷിച്ച് ഭാവന

പിറന്നാള്‍ ആഘോഷിച്ച് ഭാവന

നമ്മളിലെ പരിമളം എന്ന വേഷത്തിലെത്തിയ ഭാവനയെയും ഇന്നത്തെ ഭാവനയെയും കണ്ടാല്‍ ആരും അതിശയിച്ച് പോവും. അത്രയധികം മേക്കോവറാണ് ഭാവനയ്ക്ക് സംഭവിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, തുടങ്ങി നിരവധി ഭാഷകളില്‍ അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ഭാവനയിപ്പോള്‍. പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍.

മഞ്ജു വാര്യരുടെ ആശംസ

സിനിമയില്‍ അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ഭാവനയും മഞ്ജു വാര്യരും. സോഷ്യല്‍ മീഡിയ പേജിലൂടെ ഭാവനയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. എന്റെ പ്രിയപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് എനിക്കും നിനക്കുമറിയാമെന്ന് പറഞ്ഞാണ് മഞ്ജു വാര്യര്‍ പിറന്നാള്‍ സന്ദേശമയച്ചത്. ഭാവനയ്ക്കമൊപ്പം ചിരിച്ചോണ്ട് നില്‍ക്കുന്ന ചിത്രവും നടി പങ്കുവെച്ചിരുന്നു.

ആശംസകളുമായി ആര്യയും

മഞ്ജു വാര്യര്‍ മാത്രമല്ല നടിയും അവതാരകയുമായ ആര്യയും ഭാവനയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ്. സ്‌നേഹവും സന്തോഷങ്ങള്‍ കൊണ്ടും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. എല്ലായിപ്പോളും സന്തോഷത്തോടെ ഇരിക്കട്ടെ.. എന്നിങ്ങനെ ഒരുപാട് സ്‌നേഹം പങ്കുവെച്ച കുറിപ്പുമായിട്ടാണ് ആര്യ എത്തിയിരിക്കുന്നത്.

സഹോദരന്‍ രാജേഷും

ഭാവനയുടെ സഹോദരന്‍ രാജേഷ് ബി മേനോനും സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്. നിന്റെ ചിരി സമ്മാനിക്കുന്നത് വലിയ സന്തോഷമാണ്. ആശംസകള്‍ മോളു എന്നും പറഞ്ഞ് ഭാവനയുടെ ചിത്രവും രാജേഷ് പങ്കുവെച്ചിരിക്കുകയാണ്.

 കാര്‍ത്തിക എന്ന ഭാവനയുടെ ജനനം

കാര്‍ത്തിക എന്ന ഭാവനയുടെ ജനനം

1986 ജൂണ്‍ ആറാം തീയ്യതി മലയാള ചലച്ചിത്ര ഛായഗ്രഹകനായ ജി ബാലചന്ദ്ര മേനോന്റെയും പുഷ്പയുടെയും മകളായിട്ടാണ് നടി ജനിക്കുന്നത്. കാര്‍ത്തിക മേനോന്‍ എന്നായിരുന്നു യഥാര്‍ഥ പേര്. സിനിമയിലെത്തിയതിന് ശേഷമാണ് ഭാവന എന്ന പേര് സ്വീകരിക്കുന്നത്. പതിനാറാം വയസിലായിരുന്നു ഭാവന ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

ഭാവനയുടെ ഏറ്റവും പുതിയ ചിത്രം

ഭാവനയുടെ ഏറ്റവും പുതിയ ചിത്രം

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ വഴി ഭാവനയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. നീല സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങളെത്തിയത്. ഇത് മാത്രമല്ല വേറൊരു ഗെറ്റപ്പില്‍ സ്റ്റേജില്‍ നില്‍ക്കുന്ന ഭാവനയുടെ വീഡിയോയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ണി പുറത്ത് വിട്ടിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടിയും ഈ ഫോട്ടോസ് ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം ഭാവന വീണ്ടും സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകള്‍.

നവീനുമായിട്ടുള്ളി വിവാഹം

നവീനുമായിട്ടുള്ളി വിവാഹം

കന്നഡ സിനിമാ നിര്‍മാതാവ് നവീനും ഭാവനയും ഏറെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. 2018 ജനുവരി 22 നായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം കന്നഡ സിനിമയിലേക്ക് പോവുകയായിരുന്നു ഭാവന. ഈ വര്‍ഷം 99 എന്ന ചിത്രമാണ് ഭാവനയുടെതായി അവസാനമെത്തിയ ചിത്രം. ഇനി ഇന്‍സ്പെക്ടര്‍ വിക്രം, ബജരംഗി 2 എന്നീ സിനിമകള്‍ വരാനിരിക്കുന്നു. കഴിഞ്ഞ വര്‍ഷം കന്നഡയില്‍ പിറന്ന തഗരു എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള സിനറ്റി സിനിമ അവാര്‍ഡില്‍ ഭാവനയുടെ പേരും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.

  മലയാളത്തിലേക്ക് തിരിച്ച് വരുമോ?

മലയാളത്തിലേക്ക് തിരിച്ച് വരുമോ?

വിവാഹശേഷം അഭിനയ ജീവിതത്തെ കുറിച്ചും സിനിമാ അഭിനയത്തെ കുറിച്ചുമെല്ലാം പല അഭിമുഖങ്ങളിലും മനസ് തുറന്ന് സംസാരിക്കാറുള്ള ഭാവന മലയാളത്തിലേക്ക് തിരിച്ച് വരുമോ എന്ന കാര്യവും വ്യക്തമാക്കിയിരുന്നു. നല്ല അവസരങ്ങള്‍ വന്നാല്‍ ഇനിയും താന്‍ മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തുമെന്നാണ് നടി പറയുന്നത്. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ആദം ജോണ്‍ ആയിരുന്നു ഭാവനയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ.

 പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

പുതുമുഖങ്ങളെ മുന്‍നിര്‍ത്തി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു നമ്മള്‍. 2002 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശനം ഭാവനയ്ക്ക് ലഭിച്ചിരുന്നു. 2005 ല്‍ ദൈവനാമത്തില്‍ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയിരുന്നു. ഏഷ്യാനെറ്റ്, ഫിലിം ഫെയര്‍, തുടങ്ങി വേറെയും അംഗീകാരങ്ങള്‍ ഭാവനയെ തേടി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X