കട്ട കലിപ്പ് ലുക്കില്‍ മഞ്ജു വാര്യര്‍! വനിതാ ദിനത്തില്‍ ലൂസിഫറിന്റെ പോസ്റ്ററില്‍ മഞ്ജു കിടുക്കി!!
Recommended Video

നടന്‍ പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ആദ്യ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. വിഷുവിന് മുന്നേടിയായി മാര്‍ച്ച് 28 ന് റിലീസിനെത്തുന്ന ലൂസഫറില്‍ നിന്നും ഈ ദിവസങ്ങളില്‍ പോസ്റ്ററുകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് നടി മഞ്ജു വാര്യരുടെ ഫസ്റ്റ് ലുക്കായിരുന്നു പുറത്ത് വന്നത്.
ടേബിള്‍ ലാംപിന്റെ വെളിച്ചത്തില്‍ കലിപ്പ് ലുക്കില്‍ ഇരിക്കുന്ന മഞ്ജു വാര്യരുടെ ചിത്രമായിരുന്നു പോസ്റ്ററിലുള്ളത്. പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.

ബോളിവുഡ് സൂപ്പര്‍ താരം വിവേക് ഒബ്‌റോയ് ആണ് ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, നന്ദു, ഫാസില്‍ (സംവിധായകന്‍) ബാല, സായ് കുമാര്‍, വിജയരാഘവന്‍, ജോയ് മാത്യു, ശിവാജി ഗുരുവായൂര്‍, സുനില്‍ സുഗത, പൗളി വി്ല്‍സണ്‍, മറാത്തി ആക്ടര്‍ സച്ചിന്‍ കെടക്കര്‍ തുടങ്ങിയവരാണ് ലൂസിഫറിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. ദീപ്ക ദേവാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications