മഞ്ജു വാര്യരുടെ ചിരകാല സ്വപ്‌നങ്ങളിലൊന്ന് പൂവണിഞ്ഞു
എല്ലാവര്‍ക്കും ഉണ്ടാകും ഓരോ സ്വപ്‌നങ്ങള്‍. സിനിമയെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നവരാണെങ്കില്‍, തങ്ങളുടെ ആരാധന പാത്രത്തെ നേരില്‍ കാണുക എന്നത് ഒരു വലിയ സ്വപ്‌നമാണ്. പതിനാല് വര്‍ഷത്തെ ഒരു നീണ്ട ഇടവേള എടുത്തെങ്കിലും മഞ്ജു വാര്യര്‍ എന്ന നടി സിനിമാ കുടുംബത്തില്‍ തന്നെ ഉണ്ടായിരുന്നു. എന്നിട്ടും തന്റെ സ്വപ്‌നങ്ങളിലൊന്ന് പൂവണിയാന്‍ നടിയ്ക്ക് ഇത്രയേറെ കാലം കാത്തിരിക്കേണ്ടി വന്നു.
മഞ്ജു ഏറ്റവും കൂടുതല്‍ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അഭിനേത്രിയാണ് ശോഭന. ചെറുപ്പം മുതലെ അവരെയൊന്ന് നേരില്‍ കാണാനും അല്പ സമയം ശോഭനയ്‌ക്കൊപ്പം ചെലവഴിക്കാനും മഞ്ജു ആഗ്രഹിച്ചിരുന്നു. ഏറെ വൈകിയാണെങ്കിലും ഇപ്പോള്‍ മഞ്ജുവിന്റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു. മഞ്ജു ശോഭനയെ കാണുകയും കുറച്ചു സമയം അവര്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്തു.

ഫേസ്ബുക്കിലൂടെയാണ് മഞ്ജു തന്റെ സ്വപ്‌നം പൂവണിഞ്ഞ കാര്യം പറഞ്ഞത്. ശോഭനയുടെ പ്രശസ്ത നൃത്ത സംഗീത നാടകം 'കൃഷ്ണ', വേദിയില്‍ തത്സമയം കാണാന്‍ സാധിച്ചത് അപൂര്‍വ്വ ഭാഗ്യമായി കാണുന്നുവെന്ന് മഞ്ജു ഫേസ്ബുക്കിലെഴുതി. കുറച്ചു സമയം ശോഭനയ്‌ക്കൊപ്പം ചെലവഴിക്കാനും സാധിച്ചു. ഇതെന്റെ കുട്ടിക്കാലും മുതലുള്ള ആഗ്രഹിമായിരുന്നു. ഈ ചിത്രം നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സമര്‍മിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ശോഭനയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ മഞ്ജു പോസ്റ്റിയത്.
ഇതിഹാസ പുരുഷനായ ശ്രീകൃഷ്ണന്റെ പൂര്‍ണ ജീവിതത്തെ ആസ്പദമാക്കിയുള്ള നൃത്ത സംഗീത നാടകമാണ് 'കൃഷ്ണ'. കൃഷ്ണനായി ശോഭനയും മറ്റ് കഥാപാത്രങ്ങളായി അറുപതോളം ശിഷ്യഗണങ്ങളുമാണ് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്നൊരുക്കുന്നത്. നൃത്തത്തിനൊപ്പം കഥാപാത്രങ്ങളുമായി സംഭാഷണവുമുണ്ട്. ആഗസ്റ്റ് 22 നും 23 നും ചെന്നൈ മ്യൂസിക് അക്കാദമയില്‍ വച്ചാണ് കൃഷ്ണയുടെ അരങ്ങേറ്റം.


Click it and Unblock the Notifications