ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന പ്രതിഭ ആയിരുന്നില്ല റഹ്മാന്‍, ആദരാഞ്ജലികളുമായി നടി മഞ്ജു വാര്യര്‍!
മലയാള സിനിമയിലെ ചലച്ചിത്ര സംയോജകനായിരുന്ന റഹ്മാന്‍ മുഹമ്മദ് അലി അന്തരിച്ചു. പ്രളയകാലത്ത് ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലടക്കം സജീവമായി പ്രവര്‍ത്തിച്ചിരുന്ന റഹ്മാനെ പനിയായിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് തുര്‍ക്കി യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ താരം പനിയെ തുടര്‍ന്ന് കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെന്റിലേറ്ററിലായിരുന്നെങ്കിലും. ശനിയാഴ്ച വൈകിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദിലീപിന്റെ പാപ്പി അപ്പച്ച എന്ന സിനിമയില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ച് തുടങ്ങിയ റഹ്മാന്‍ ആകാശവാണി, ഡോ ആന്‍ഡ് ദി ബോയ്, കളി, ഒരു നക്ഷത്രമുള്ള ആകാശം, തുടങ്ങിയ സിനിമകളുടെ എഡിറ്ററായിരുന്നു. ഷാനില്‍ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത സിനിമയില്‍ ജോലി ചെയ്ത് വരുന്നതിനിടെയായിരുന്നു മരണം തട്ടിയെടുക്കുന്നത്.

കോട്ടയം സ്വദേശിയായ റഹ്മാന് 30 വയസായിരുന്നു. റഹ്മാന്റെ മരണത്തില്‍ ആദാരഞ്ജലികളുമായി നടി മഞ്ജു വാര്യര്‍ എത്തിയിരിക്കുകയാണ്. ജോ ആന്‍ഡ് ദി ബോയ് എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ആദ്യമായി റഹ്മാനെ കണ്ടതെന്നുമടക്കം ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ റഹ്മാന്‍ മുഹമ്മദ് അലിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നത്.
മഞ്ജു വാര്യരുടെ വാക്കുകളിലേക്ക്..
അകാലത്തില്‍ വിട പറഞ്ഞു പോയിരിക്കുന്നു പ്രിയ സുഹൃത്ത് റഹ്മാന്‍ മുഹമ്മദ്. 'Jo and the Boy' ന്റെ സെറ്റില്‍ വച്ചായിരുന്നു അദ്ദേഹത്തെ ആദ്യം കണ്ടത്. ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന ഒരു പ്രതിഭ ആയിരുന്നില്ല റഹ്മാന്‍. ആദരാഞ്ജലികള്‍!


Click it and Unblock the Notifications