മാണിക്യാ ഇത്തിരി കഞ്ഞിയെടുക്കട്ടെ! ഇടവേളയ്ക്ക് ശേഷമുള്ള മാസ്സ് ഡയലോഗിലും സംവിധായകന് പൊങ്കാല! കാണൂ!

മോഹന്‍ലാലിന്റെ മാത്രമല്ല മഞ്ജു വാര്യരുടെയും ശക്തമായ തിരിച്ചുവരവിനാണ് ഒടിയന്‍ സാക്ഷ്യം വഹിക്കുകയെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. പ്രഭയെന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മാണിക്ക്യന് മാത്രമല്ല പ്രഭയ്ക്കും ഗംഭീര മേക്കോവര്‍ ആവശ്യമായിരു്‌നനുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പഴയ മഞ്ജു വാര്യരെയും മോഹന്‍ലാലിനെയും തിരികെ ലഭിക്കുമെന്നും ഫാന്‍സ് പ്രവര്‍ത്തകര്‍ക്ക് അഭിമാനത്തോടെ ഇറങ്ങി വരാമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ നെഞ്ച് തകര്‍ന്നാണ് തങ്ങളില്‍ പലരും പുറത്തുവന്നതെന്നും എന്തിനേറെ പരുന്നു ഏട്ടനോട് ഈ ചതി വേണ്ടായിരുന്നുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

odiyan

റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ ചിത്രം നൂറുകോടി നേടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവകാശ വാദങ്ങള്‍ സിനിമയെ ദോഷകരമായി ബാധിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ തുടക്കം മുതലേ തന്നെ പുറത്തുവന്നിരുന്നു. അവകാശ വാദങ്ങളുമായി ബന്ധപ്പെട്ടുണ്ടാവുന്ന സംഭവങ്ങളുടെ ഉത്തരവാദിത്തം താനേറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി സംവിധായകന്‍ രംഗത്തെത്തിയിരുന്നു. റിലീസിന് ശേഷമുള്ള പൊങ്കാല ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് സംവിധായകന്‍. ഇടവേളയ്ക്ക് ശേഷമുള്ള മഞ്ജു വാര്യരുടെ മാസ്സ് ഡയലോഗിനെക്കുറിച്ചാണ് ചിലര്‍ ചോദിച്ചിട്ടുള്ളത്.

സംവിധായകന്‍ഫെ ഫേസ്ബുക്കിലെ പൊങ്കാല ഇപ്പോഴും അതേ പോലെ തുടരുകയാണ്. അതിനിടയിലാണ് മഞ്ജു വാര്യരുടെ മാസ്സ് ഡയലോഗിനെക്കുറിച്ചുള്ള സംശയം ഉന്നയിച്ച് ആരാധകരെത്തിയത്. ഇടവേളയ്ക്ക് ശേഷം ലേഡി സൂപ്പര്‍ സ്റ്റാറിന്റെ മാസ്സ് ഡയലോഗാണ് വരുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതുമായി ബന്ധപ്പെട്ടും സംവിധായകനെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. മാണിക്യ കഞ്ഞിയെടുക്കട്ടെയെന്ന് ചോദിച്ചാണ് വിമര്‍ശകര്‍ എത്തിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X