twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വ്യക്തിവൈരാഗ്യം സിനിമയോട് കാണിക്കരുത് പ്ലീസ്! ദിലീപിന്റെ രാമലീലയ്ക്ക് മഞ്ജു വാര്യരുടെ പിന്തുണ!

    By Teresa John
    |

    ദിലീപ് ജയിലിലായതിന് പിന്നാലെ അനിശ്ചിതത്വത്തിലായി പോയെങ്കിലും ഒടുവില്‍ രാമലീല സെപ്റ്റംബര്‍ 28 ന് തിയറ്ററുകളിലേക്കെത്തുകയാണ്. ഒപ്പം മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ഉദാഹരണം സുജാതയും അന്ന് തന്നെ റിലീസ് ചെയ്യാന്‍ പോവുകയാണ്. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങള്‍ സിനിമയിലേക്കും വലിച്ചിടുന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ദിലീപിന്റെ രാമലീലയ്ക്ക് പിന്തുണയുമായി മഞ്ജു വാര്യര്‍ എത്തിയിരിക്കുകയാണ്.

    ശരിക്കും പുലി അതല്ല ഇതാണ്! പുലിയ്ക്ക് ശേഷം ലാലേട്ടന്‍ അഭിനയിക്കുന്നത് മധുര മച്ചടയാനൊപ്പം! ആരാണിത്??ശരിക്കും പുലി അതല്ല ഇതാണ്! പുലിയ്ക്ക് ശേഷം ലാലേട്ടന്‍ അഭിനയിക്കുന്നത് മധുര മച്ചടയാനൊപ്പം! ആരാണിത്??

    രാമലീല റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്നും സിനിമ ബഹിഷ്‌കരിക്കും എന്ന തരത്തില്‍ പല സ്ഥലങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. അതിനിടെയാണ് മഞ്ജു സിനിമയ്ക്ക് വേണ്ടി സംസാരിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിലാണ് മഞ്ജു ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

    മഞ്ജു പറയുന്നതിങ്ങനെ

    മഞ്ജു പറയുന്നതിങ്ങനെ

    ഇത് ഒരു ഉദാഹരണമാകരുത് 'ഉദാഹരണം സുജാത' ഈ മാസം 28ന് തീയറ്ററുകളിലെത്തുകയാണ്. ഏറെ ആസ്വദിച്ച് ചെയ്ത സിനിമയാണിത്. സുജാതയായിരുന്ന ഓരോ നിമിഷവും ഓരോ അനുഭവമായിരുന്നു. അവളെ നിങ്ങള്‍ക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

    ചാര്‍ലിക്ക് ശേഷം

    ചാര്‍ലിക്ക് ശേഷം

    ചാര്‍ലിക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജു ജോര്‍ജും ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനം ഫാന്റം പ്രവീണാണ്. ചിത്രീകരണത്തില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന തിരുവനന്തപുരത്തിന് പ്രത്യേകിച്ച് ചെങ്കല്‍ച്ചൂള നിവാസികള്‍ക്ക് ഹൃദയംനിറഞ്ഞ നന്ദി.

    സുജാത എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറും

    സുജാത എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറും

    സുജാതയ്ക്ക് തൊട്ടുകാണിക്കാന്‍ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളൊരുപാട് തന്നു,നിങ്ങള്‍. കോട്ടണ്‍ഹില്‍സ്‌കൂളിലെയും അട്ടക്കുളങ്ങര സ്‌കൂളിലെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സഹകരണവും എടുത്ത് പറയേണ്ടതാണ്. എല്ലാവരെയും ഓര്‍ക്കുന്നു...സുജാത പ്രേക്ഷകരുടെയും പ്രിയപ്പെട്ടവളായി മാറുമെന്നാണ് പ്രതീക്ഷ.

     രാമലീലയുടെ റിലീസ്

    രാമലീലയുടെ റിലീസ്


    'ഉദാഹരണം സുജാത'യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് 'രാമലീല'. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍ വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ.

    സിനിമ ഒരാളുടേത് മാത്രമല്ല

    സിനിമ ഒരാളുടേത് മാത്രമല്ല


    വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല, ഒരുപാടു പേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.

    പണത്തേക്കാള്‍ വലുതാണ്

    പണത്തേക്കാള്‍ വലുതാണ്


    സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും.

     സിനിമ ഇങ്ങനെയാണ്

    സിനിമ ഇങ്ങനെയാണ്


    സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്. ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ.

    ടോമിച്ചന്‍മുളകുപാടത്തിന്റെ കോടികളാണ്

    ടോമിച്ചന്‍മുളകുപാടത്തിന്റെ കോടികളാണ്

    'രാമലീല', ടോമിച്ചന്‍മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടുനടക്കുന്ന അരുണ്‍ഗോപി എന്ന നവാഗത സംവിധായകന്റേത് കൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രെഡിറ്റ് കാര്‍ഡില്‍പോലും പേര് വരാത്തവരുടേയുമാണ്.

    നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല

    നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല


    സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ, കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ... കാഴ്ചയുടെ നീതി പുലരട്ടെ...

    ബിഗ് റിലീസ്

    ബിഗ് റിലീസ്

    ദിലീപിന്റെ കരിയറിലെ ബിഗ് റിലീസ് സിനിമയായിട്ടായിരിക്കും ചിത്രം തിയറ്ററുകളിലേക്കെത്താന്‍ പോവുകയെന്നാണ് അണിയറിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളുടെ എണ്ണം റെക്കോര്‍ഡ് ആയിരിക്കുമെന്നാണ് പറയുന്നത്.

    English summary
    Manju Warrier's facebook post about Dileep's Ramaleela!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X