മാലാഖമാര്‍ക്ക് നന്ദി! മഞ്ജു വാര്യരുടെ വെറൈറ്റി പോസ്റ്റിന് നന്ദി പറഞ്ഞ് നഴ്‌സുമാരും! ചിത്രം വൈറല്‍!

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. യുവജനോത്സവ വേദിയില്‍ നിന്നും അഭിനയ രംഗത്തെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വളരെ പെട്ടെന്ന് തന്നെ സിനിമാലോകവും പ്രേക്ഷകരും മഞ്ജു വാര്യരെ ഹൃദയത്തിലേറ്റുകയായിരുന്നു. പ്രണയവും വിവാഹവും വിവാഹമോചനവുമെല്ലാം വാര്‍ത്തകളായപ്പോഴും ആരാധകര്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളും തന്നില്‍ സുരക്ഷിതമാണെന്നും മഞ്ജു വാര്യര്‍ തെളിയിച്ചിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയായിരുന്നു മഞ്ജു വാര്യര്‍ തിരിച്ചെത്തിയത്. നിരുപമയെന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കുഞ്ചാക്കോ ബോബനായിരുന്നു ചിത്രത്തിലെ മറ്റൊരു താരം. ഈ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും തന്നെ ചിലര്‍ വിലക്കിയിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. മഞ്ജു വാര്യരുടെ തിരിച്ചുവരവും സിനിമാകരിയറിലെ വളര്‍ച്ചയും ചിലരെയൊക്കെ ഭയപ്പെടുത്തിയിരുന്നു.

വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെയുണ്ടാവാറുണ്ടെങ്കിലും അതൊന്നും മഞ്ജു വാര്യരെ ബാധിക്കാറില്ല. അപൂര്‍വ്വമായി മാത്രമേ താരം ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാറുള്ളൂ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് മഞ്ജു വാര്യര്‍. നഴ്‌സ് ദിനത്തോടനുബന്ധിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

Manju Warrier

ഒരു ജീവിതം രക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഹീറോയാണ്. നൂറും ജീവിതം രക്ഷിക്കുമ്പോള്‍ നിങ്ങള്‍ നഴ്‌സാകുന്നു. താങ്ക് യൂ എയ്ഞ്ചല്‍സ് എന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ പോസ്റ്റുമായെത്തിയത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. നഴ്‌സുമാരും അവരുടെ മക്കളുമൊക്കെയായിരുന്നു കമന്റുകളുമായെത്തിയത്. ഇവര്‍ക്കെല്ലാം മഞ്ജു വാര്യര്‍ നന്ദി അറിയിച്ചിരുന്നു.

അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും കൂടി ചുവടുവെച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ലളിതം സുന്ദരം, കയറ്റം തുടങ്ങിയ സിനിമകളുടെ നിര്‍‍മ്മാണപങ്കാളിയാണ് താരം. മധു വാര്യരാണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. ചേട്ടന്‍റെ സിനിമയില്‍ നായികയാവുന്നതിന്‍റെ സന്തോഷം പങ്കുവെച്ചും താരമെത്തിയിരുന്നു. ഈ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതോടെ മഞ്ജുവും മധുവും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X