»   » എനിക്ക് വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു, എന്നാല്‍ ആ ഭാഗ്യം എനിക്കുണ്ടായില്ല, വേദനയോടെ മഞ്ജു

എനിക്ക് വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു, എന്നാല്‍ ആ ഭാഗ്യം എനിക്കുണ്ടായില്ല, വേദനയോടെ മഞ്ജു

Written By:
Subscribe to Filmibeat Malayalam
'ആ ഭാഗ്യം എനിക്കുണ്ടായില്ല' വേദനയോടെ മഞ്ജു | filmibeat Malayalam

മലയാളത്തിന് ഹിറ്റ് സിനിമകളെയും സൂപ്പര്‍ താരങ്ങളെയും സമ്മാനിച്ച ഐവി ശശിയുടെ വേര്‍പാടിന്റെ വേദനയിലാണ് മലയാള സിനിമാ പ്രവര്‍ത്തകരും സിനിമാ സ്‌നേഹികളും. ആ വേദന പങ്കുവച്ച് പലരും സോഷ്യല്‍ മീഡിയയിലും ചാനല്‍ അഭിമുഖങ്ങളിലും എത്തി.

അതൊന്ന് മമ്മൂട്ടിയെ കടിച്ചാല്‍ തീരുമായിരുന്നു എല്ലാം,മമ്മൂട്ടിയുടെ സാഹസത്തെ കുറിച്ച് ഐവി ശശി പറഞ്ഞത്

ഫേസ്ബുക്കിലൂടെയാണ് മഞ്ജു വാര്യര്‍ ഐവി ശശിയുടെ മരണത്തോട് പ്രതികരിച്ചത്. ഐവി ശശിയുടെ സിനിമയില്‍ ഇതുവരെ മഞ്ജു അഭിനയിച്ചിട്ടില്ല. മൂന്ന് വര്‍ഷം മുന്‍പ് ഒരു സിനിമയില്‍ അവസരം ലഭിച്ചെങ്കിലും അത് സംഭവിച്ചില്ല എന്ന് മഞ്ജു പറയുന്നു. മഞ്ജുവിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ജയനെയും മമ്മൂട്ടിയെയും വളര്‍ത്തിയത് ഐവി ശശി, മോഹന്‍ലാലിന്റെയും കമലിന്റെയും കരിയറില്‍ ചെയ്തത്?

മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍

മലയാള സിനിമയിലെ ഒരു അതുല്യപ്രതിഭ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു. ഒരു പക്ഷെ എന്നെപ്പോലെ തന്നെ സിനിമയില്‍ ഒട്ടു മിക്കവര്‍ക്കും 'ഹിറ്റ് മേക്കര്‍' അല്ലെങ്കില്‍ 'മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍' എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഐ. വി.ശശി എന്നായിരിക്കും.

എനിക്ക് വേണ്ടി കരുതിയ വേഷം

താരങ്ങളെക്കാള്‍ കരുത്തനായ സംവിധായകനായി, ദക്ഷിണേന്ത്യന്‍ സിനിമയില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആര്‍ക്കും മറികടക്കാനാവാത്ത നേട്ടങ്ങള്‍ കൊയ്ത ഐ. വി. ശശി സര്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സിനിമ മനസ്സില്‍ ആലോചിച്ചപ്പോള്‍ എനിക്കു വേണ്ടിയും ഒരു കഥാപാത്രം കരുതിയിരുന്നു എന്നു ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.

ആ ഭാഗ്യമുണ്ടായില്ല

പക്ഷെ ആ സിനിമ സംഭവിച്ചില്ല. സിനിമയില്‍ ഒരു കാലഘട്ടത്തെ സൃഷ്ടിച്ച ആ വലിയ സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.

ഐവി ശശിയും ആ തൊപ്പിയും

എന്നെന്നും ഓര്‍ക്കാന്‍ ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച പ്രിയപ്പെട്ട ശശി സര്‍, മലയാള സിനിമയെ സ്‌നേഹിക്കുന്ന ഏതൊരാളുടെയും ഉള്ളില്‍ അങ്ങ് എന്നും ജീവിക്കും. അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ട ആ തൊപ്പി അങ്ങയുടെ പേരില്‍ത്തന്നെ എന്നും അറിയപ്പെടും.

പോസ്റ്റ്

ഇതാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. 12 ആയിരത്തിലധികം ലൈക്കുകളും 200 ല്‍ ഏറെ ഷെയറുകളും പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.

English summary
Manju Warrier's facebook post about IV Sasi
Please Wait while comments are loading...

Malayalam Photos

Go to : More Photos