»   » സ്ത്രീക്ക് എത്രദൂരം തനിച്ച് സഞ്ചരിക്കാം എന്നതിനുത്തരമാണ് ജയലളിത, ഇതും ദിലീപിനുള്ള മറുപടിയാണോ മഞ്ജു?

സ്ത്രീക്ക് എത്രദൂരം തനിച്ച് സഞ്ചരിക്കാം എന്നതിനുത്തരമാണ് ജയലളിത, ഇതും ദിലീപിനുള്ള മറുപടിയാണോ മഞ്ജു?

Posted By: Rohini
Subscribe to Filmibeat Malayalam

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികള്‍ അറിയിച്ച് നടി മഞ്ജു വാര്യരും. ഫേസ്ബുക്കിലൂടെയാണ് മഞ്ജു ജയലളിത എന്ന സ്ത്രീ ശക്തിയെ കുറിച്ച് സംസാരിക്കുന്നത്.

മഞ്ജു വാര്യരും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു, 2017 ല്‍ വിവാഹം ഉണ്ടാകും?

നേരത്തെ ഫിദല്‍ കാസ്‌ട്രോയെ അനുസ്മരിച്ചുകൊണ്ടുള്ള മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജയലളിതയ്ക്കുള്ള ആദരം എന്നതിനപ്പുറം, ഈ പോസ്റ്റിലും തന്റെ ഉള്‍ക്കരുത്ത് മഞ്ജു വ്യക്തമാക്കുന്നതായി കാണാം.

ലളിതമായിരുന്നില്ല ജയങ്ങള്‍

മരണം ലജ്ജിച്ചാകും ജയലളിതയുടെ കിടക്കയ്ക്ക് അരികില്‍ നിന്ന് മടങ്ങുന്നത്. എന്തുമാത്രം പ്രയത്‌നം വേണ്ടിവന്നു ഒന്നു കീഴടക്കാന്‍! അവസാന നിമിഷം വരെയും ജയലളിതയായിരിക്കുക എന്നതിലൂടെ അവര്‍ മൃത്യുവിനെയും ജയിക്കുകയാണ്. പക്ഷേ ലളിതമായിരുന്നില്ല, ജയലളിതയുടെ ജയങ്ങള്‍- എന്ന് പറഞ്ഞുകൊണ്ട് മഞ്ജു എഴുതി തുടങ്ങുന്നു

ആ ജീവിത യാത്ര

സാധാരണ കുടുംബത്തില്‍ ജനിച്ച് ആദ്യം നര്‍ത്തകിയായി, പിന്നെ സിനിമയിലൂടെ രാഷ്ട്രീയത്തിലെത്തി ഒരു ജനതയെക്കൊണ്ടു മുഴുവന്‍ അമ്മയെന്നു വിളിപ്പിച്ച ആ ജീവിതത്തിലുടനീളം തോല്‍വികളാണ് ജയങ്ങളുടെ ചവിട്ടുപടികളൊരുക്കിക്കൊടുത്തത്. മിന്നാമിനുങ്ങ് നക്ഷത്രത്തിലേക്കും ഒടുവില്‍ സൂര്യനിലേക്കും പരിണമിക്കുന്നതുപോലൊരു വളര്‍ച്ചയായിരുന്നു അത്.

ഒറ്റയ്ക്ക് ജയിച്ച വിപ്ലവം

എതിരാളികള്‍ക്ക് പലതും പറയാനുണ്ടെങ്കിലും തമിഴ്മക്കളുടെ തായ്മരമായി പതിറ്റാണ്ടുകളോളം പന്തലിച്ചുനില്‍ക്കുക എന്നത് നിസാരകാര്യമല്ല. ഒറ്റയ്ക്ക് അവര്‍ ജയിച്ച വിപ്ലവങ്ങളെ കടലിനെ തന്നിലേക്കുകൊണ്ടുവന്ന നദിയെന്നുവിളിക്കാം. ഒരു സ്ത്രീക്ക് തനിച്ച് എത്രദൂരം സഞ്ചരിക്കാം എന്ന ചോദ്യത്തിന്റെ ഉത്തരം കൂടിയായിരുന്നു ജയലളിത. സമാനതകളില്ലാതെ യാത്രയാകുന്ന നായികയ്ക്ക് പുരൈട്ചി വണക്കം- എന്ന് മഞ്ജു എഴുതി

ഇതാണ് പോസ്റ്റ്

ഇതാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Manju Warrier's facebook post about Jayalalithaa

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam