മഞ്ഞുമലയില്‍ ട്രക്കിംഗ് വേഷത്തില്‍ മഞ്ജു! കയറ്റത്തിന്റെ പുതിയ പോസ്റ്റര്‍
മലയാളത്തിലേക്കുളള തിരിച്ചുവരവില്‍ ശ്രദ്ധേയ സിനിമകളുമായി മുന്നേറുന്ന താരമാണ് മഞ്ജു വാര്യര്‍. നായികയായും കേന്ദ്രകഥാപാത്രമായുമുളള സിനിമകളും ചെയ്തുകൊണ്ടാണ് നടി തിളങ്ങിനില്‍ക്കുന്നത്. മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കയറ്റം. എസ് ദുര്‍ഗ, ചോല എന്നീ സിനിമകള്‍ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.

കയ്യറ്റത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററില്‍ മഞ്ഞുമലയില്‍ കിടിലന്‍ ലുക്കില്‍ ഇരിക്കുന്ന മഞ്ജു വാര്യരെയാണ് കാണിക്കുന്നത്. അപകടം നിറഞ്ഞ ഹിമാലയന്‍ പര്‍വ്വത നിരകളിലൂടെയുളള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തില്‍ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കയ്യറ്റത്തിന്റെ പുതിയ പോസ്റ്ററില്‍ വേറിട്ട ട്രക്കിംഗ് വേഷത്തിലാണ് മഞ്ജു വാര്യരെ കാണിക്കുന്നത്. ജോസഫിലൂടെ ശ്രദ്ധേയനായ വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ തുടങ്ങിവരും മഞ്ജുവിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോനിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂര്‍, ഭൂപേന്ദ്ര, ഖുറാന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മുന്‍പ് കയറ്റത്തിന്റെ ഷൂട്ടിംഗിനിടെ മഞ്ജു വാര്യരും സംഘവും ഹിമാലയത്തില്‍ കുടുങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. അതേസമയം ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചാണ് ലേഡീ സൂപ്പര്‍ സ്റ്റാര്‍ എത്താറുളളത്. ഇടയ്ക്ക് നൃത്ത വീഡിയോകളും പങ്കുവെച്ചിരുന്നു താരം.
ലളിതം സുന്ദരമാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമയുടെ ഷൂട്ടിംഗ് വേളയിലായിരുന്നു ലോക് ഡൗണ്‍ വന്നത്. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ലളിതം സുന്ദരത്തിന് പുറമെ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിഹം, മമ്മൂട്ടിയുടെ ദ പ്രീസ്റ്റ്, നിവിന്‍ പോളിയുടെ പടവെട്ട് തുടങ്ങിയവയും മഞ്ജു വാര്യരുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളാണ്.


Click it and Unblock the Notifications











