twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനോഹരം ഈ മഞ്ജുഭാവം! കഞ്ഞിയെടുക്കട്ടെ എന്ന് ട്രോളിയവരൊക്കെ കാണുന്നുണ്ടല്ലോ അല്ലേ! കാണൂ!

    |

    മലയാളികളുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാറായാണ് മലയാളികള്‍ ഈ നായികയെ വിശേഷിപ്പിക്കുന്നത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് താരം. ഏത് തരം കഥാപാത്രമായാലും അത് തന്നില്‍ ഭദ്രമായിരിക്കുമെന്നും അവര്‍ തെളിയിച്ചിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളേയാണ് രണ്ടാംവരവില്‍ താരത്തിന് ലഭിച്ചത്. സിനിമ സ്വീകരിക്കുന്നതിന് മുന്നോടിയായി കഥാപാത്രങ്ങളെക്കുറിച്ച് താന്‍ ആലോചിച്ച് തുടങ്ങിയത് രണ്ടാം വരവിന് ശേഷമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

    പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറാണ് മഞ്ജു വാര്യരുടേതായി റിലീസ് ചെയ്ത സമീപകാല സിനിമ. പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തേയാണ് താരം അവതരിപ്പിച്ചത്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. പികെ രാംദാസിന്റെ മകളായെത്തിയ മഞ്ജു വാര്യര്‍ അസാമാന്യ അഭിനയമികവാണ് പുറത്തെടുത്തത്. ഒടിയന്‍ റിലീസ് ചെയ്തപ്പോള്‍ വിമര്‍ശനവുമായെത്തിയവര്‍ പോലും പ്രിയദര്‍ശിനിയെ കണ്ടപ്പോള്‍ കൈയ്യടിച്ചിരുന്നു. പുലിമുരുകന് പിന്നാലെ 100 കോടി ക്ലബിലെത്തിയ ലൂസിഫറിലൂടെ മലയാളത്തിലെ ആദ്യ 100 കോടി ചിത്രത്തിലെ നായികയെന്ന പദവിയും താരത്തിന് സ്വന്തമാണ്.

    Manju Warrier

    സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ മഞ്ജു വാര്യരുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പച്ചസാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. ഇതേ ഗെറ്റപ്പില്‍ വിവാഹ ചടങ്ങിലും താരം പങ്കെടുത്തിരുന്നു. കഞ്ഞി ട്രോളുമായെത്തിയവരൊക്കെ ഇപ്പോഴത്തെ വിജയം കാണുന്നുണ്ടല്ലോ അല്ലേയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. മഞ്ജു വാര്യരുടെ പോസ്റ്റ് കാണാം.

    English summary
    Manju Warrier's latest photo viral in social media, here is the reason
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X